ഏഥർ കൊച്ചിയിൽ സർവീസ് സെന്റർ തുറന്നു
Thursday, February 20, 2025 11:06 PM IST
കൊച്ചി: ഇന്ത്യയിലെ വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് കൊച്ചി വൈറ്റിലയിൽ ഏഥർ ഗോൾഡ് സർവീസ് സെന്റർ തുറന്നു. കേരളത്തിലെ രണ്ടാമത്തെ ഏഥർ ഗോൾഡ് സർവീസ് സെന്ററാണ്.
60 മിനിറ്റിനുള്ളിൽ പതിവ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്ന എക്സ്പ്രസ് കെയർ സേവനം ഇവിടെ ലഭിക്കും. ഇവിടുത്തെ 11 സർവീസ് ബേകളിൽ ഒന്ന് എക്സ്പ്രസ്കെയർ ബേ ആണ്. സർവീസ് ഷെഡ്യൂളുകൾ മാനേജ് ചെയ്യുന്നതിനായി ജോബ് കാർഡ് ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്.
പുതിയ ഏഥർ ഗോൾഡ് സർവീസ് സെന്ററുകൾ വഴി സർവീസിന്റെ ഗുണനിലവാരവും മൊത്തത്തിലുള്ള അനുഭവവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഏഥർ എനർജി ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസർ രവ്നീത് സിംഗ് ഫോകെല അറിയിച്ചു.