മാർപാപ്പയ്ക്കായി ഇന്നു പ്രത്യേക പ്രാർഥന നടത്തണം: സിബിസിഐ
Sunday, February 23, 2025 1:00 AM IST
ന്യൂഡൽഹി: റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനായി എല്ലാ പള്ളികളിലും ക്രൈസ്തവസ്ഥാപനങ്ങളിലും ഇന്ന് വിശുദ്ധ കുർബാനയോടൊപ്പം പ്രത്യേക പ്രാർഥനകൾ നടത്തണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭ്യർഥിച്ചു.
മാർപാപ്പയുടെ ആരോഗ്യത്തിനായി രാജ്യത്തെ എല്ലാ രൂപതകളിലും ഇടവകകളിലും പ്രാർഥനാസമൂഹങ്ങളിലും ദിവ്യകാരുണ്യ ആരാധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.