ദേശീയ വിദ്യാഭ്യാസനയം സ്വീകാര്യമല്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ
Sunday, February 23, 2025 1:00 AM IST
ചെന്നൈ: കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയവും ത്രിഭാഷാ നയവും തമിഴ്നാട്ടിലെ വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.
ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനം നടപ്പാക്കിവരുന്ന സാമൂഹ്യനീതിക്ക് തടസമാണ്. ഈ നയം അംഗീകരിക്കാൻ വിസമ്മതിക്കുന്നതിനാലാണ് സംസ്ഥാനത്തിന് അവകാശപ്പെട്ട 2,152 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവച്ചിരിക്കുന്നത്.
ഈ നടപടി 43 ലക്ഷം കുട്ടികളുടെ ഭാവി അവതാളത്തിലാക്കിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.