സംഭാൽ കലാപം: ആയുധങ്ങൾ എത്തിച്ചയാൾ അറസ്റ്റിൽ
Friday, February 21, 2025 12:50 AM IST
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ കഴിഞ്ഞ വർഷമുണ്ടായ കലാപത്തിനിടെ ആയുധങ്ങളെത്തിച്ചയാൾ അറസ്റ്റിലായി.
ദീപാ സരായി സ്വദേശി ഗുലാം ആണ് പിടിയിലായത്. ഇയാൾക്കെതിരേ 20 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ഇതുവരെ 79 പേർ അറസ്റ്റിലായി.
കഴിഞ്ഞ വർഷം നവംബറിൽ സംഭലിലെ ഷാഹി ജമാ മസ്ജിദിൽ നടന്ന സർവേയെത്തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നാലു പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടു.