ഡൽഹിയിൽ സൂചനാ ബോർഡുകൾ വികൃതമാക്കി
Sunday, February 23, 2025 1:00 AM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് മുഗൾ ഭരണാധികാരികളുടെ സൂചനാ ബോർഡുകളിൽ സാമൂഹ്യവിരുദ്ധർ കറുത്ത ചായമടിച്ചു.
അക്ബർ റോഡ്, ഹുമയൂണ്‍ റോഡ് എന്നീ സൂചനാ ബോർഡുകളിലാണ് കറുത്ത ചായമടിച്ച് മറാഠ യോദ്ധാവായിരുന്ന ഛത്രപതി ശിവജിയുടെ പോസ്റ്ററുകൾ പതിപ്പിച്ചത്.
വിക്കി കൗശാൽ നായകനായ ബോളിവുഡ് സിനിമ "ഛാവ’ കണ്ടിറങ്ങിയ ഒരു കൂട്ടമാളുകളാണ് സൂചനാബോർഡുകളിൽ ചായമടിച്ചതെന്ന് പോലീസ് പറഞ്ഞു.