ഛത്തീസ്ഗഡിൽ രണ്ടു പേരെ മാവോയിസ്റ്റുകൾ വധിച്ചു
Friday, February 21, 2025 3:26 AM IST
ദന്തേവാഡ: ഛത്തീസ്ഗഡിൽ രണ്ടു പേരെ മാവോയിസ്റ്റുകൾ വധിച്ചു. ബാമൻ കശ്യപ് (29), അനിസ് റാം പൊയം (38) എന്നിവരാണ് ടോദ്മ ഗ്രാമത്തിൽ കൊല്ലപ്പെട്ടത്.
പോലീസിനു വിവരം ചോർത്തി നല്‍കിയെന്നാരോപിച്ച് ഇവരെ ബുധനാഴ്ച വൈകുന്നേരം മാവോയിസ്റ്റുകൾ കൊലപ്പെടുത്തുകയായിരുന്നു. ഈ വർഷം ബസ്തർ ഡിവിഷനിൽ ഏഴു പേരെയാണ് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത്.