നിരോധിത സംഘടനയിൽപ്പെട്ട ആറ് പേർ മണിപ്പുരിൽ അറസ്റ്റിൽ
Sunday, February 23, 2025 1:00 AM IST
ഇംഫാൽ: മണിപ്പുരിലെ ഇംഫാൽ വെസ്റ്റിൽ നിരോധിത സംഘടനയിലെ അംഗങ്ങളായ ആറുപേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. ഇതിനുപുറമേ പണാപഹരണത്തിനു ശ്രമിച്ച മറ്റു രണ്ടുപേരും അറസ്റ്റിലായി.
നിരോധിത സംഘടനയായ കംഗ്ലീപാക് കമ്യൂണിസ്റ്റ് പാർട്ടിയുടെ (ഇബുംഗോ എൻഗംഗോം വിഭാഗം) ആറ് അംഗങ്ങളെ വെള്ളിയാഴ്ച ഇംഫാൽ വെസ്റ്റിലെ കുട്രുക്ക് മഖാ ലെയ്കായി ആരാധനാകേന്ദ്രത്തിൽനിന്നാണ് പിടികൂടിയത്.
സെക്മായിയിൽ ട്രക്ക് ഡ്രൈവർമാരിൽനിന്ന് പണംതട്ടാൻ ശ്രമിച്ചുവെന്നു കണ്ടെത്തിയതിനാണ് മറ്റു രണ്ടുപേർ അറസ്റ്റിലായത്.