ശ്രീധരൻ പിള്ളയുടെ കഥാസമാഹാരത്തിന്റെ വിവർത്തനം പ്രകാശനം ചെയ്തു
Friday, February 21, 2025 12:50 AM IST
രാജ്ഭവന് (ഗോവ): എഴുത്തുകൊണ്ടും തന്റെ പെരുമാറ്റം കൊണ്ടും സാധാരണ ജനങ്ങള്‍ക്കിടയില്‍ ഏറെ സ്വീകാര്യമായ വ്യക്തിത്വമാണ് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്പിള്ളയുടേതെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.
പി.എസ്. ശ്രീധരന്‍പിള്ളയുടെ ‘ഓണ്‍ ദ സൈഡ് ഓഫ് ദ ഏഞ്ചല്‍’ എന്ന ഇംഗ്ലീഷ് കഥാസമാഹാരത്തിന്റെ ബംഗാളി വിവര്‍ത്തനം ‘ദേബോദത്തര് സാന്നിധ്യ’കോല്‍ക്കത്ത രാജ്ഭവനില്‍ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത എഴുത്തുകാരന് പത്മശ്രീ നാഗേന്ദ്രനാഥ് റോയിക്ക് ആദ്യപ്രതി നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. നോവലിസ്റ്റ് ഇ. സന്തോഷ് കുമാര്‍, തപസ് കുമാര്‍ ഗുപ്ത, രവീന്ദ്രന് കൊണ്ടാക് എന്നിവര്‍ പ്രസംഗിച്ചു.