ബാർ അസോസിയേഷനിൽ മൂന്നിലൊന്ന് വനിതാ സംവരണം വേണമെന്ന് സുപ്രീംകോടതി
ബാർ അസോസിയേഷനിൽ മൂന്നിലൊന്ന്  വനിതാ സംവരണം വേണമെന്ന് സുപ്രീംകോടതി
Friday, May 3, 2024 4:31 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലേ​ക്ക് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നി​ലൊ​ന്ന് വ​നി​താ സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി.

ട്ര​ഷ​റ​ർ ത​സ്തി​കക​ൾ വ​നി​ത​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യ​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സു​ര്യ​കാ​ന്ത്, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് വി​ധി​ച്ചു.

ട്ര​ഷ​റ​ർ ത​സ്തി​ക, ത​സ്തി​ക റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്യ​ണം. ജൂ​ണി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യിലും സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലും മൂ​ന്നി​ലൊ​ന്ന് വ​നി​താ സം​വ​ര​ണം വേ​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.