കാരുണ്യ പദ്ധതി: കുടിശിക കുത്തനെ ഉയരുന്നതില്‍ ആശങ്ക
Saturday, April 20, 2024 12:52 AM IST
തിരുവനന്തപുരം: സാധാരണ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ കാരുണ്യാ ചികിത്സാ പദ്ധതി പ്രതിസന്ധിയിലേക്ക്.
സ്വകാര്യ ആശുപത്രികൾക്ക് കുടിശിക തുക സർക്കാർ കൃത്യമായി നല്കാത്തതിനാൽ പദ്ധതിയിൽ നിന്നും പിൻമാറുമെന്ന സൂചനകൾ പല സ്വകാര്യ ആശുപത്രികളുടേയും ഭാഗത്തു നിന്നും ഉണ്ടായി.
ഏഴുമാസത്തെ കുടിശികയായി 500 കോടിയോളം രൂപ സർക്കാർ നല്‍കാനുണ്ടെന്നാണ് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി അസോസിയേഷൻ പറയുന്നത്.
ആദ്യം സംസ്ഥാനത്തെ 411 സ്വകാര്യ ആശുപത്രികളിൽ കാരുണ്യ പദ്ധതി ഉണ്ടായിരുന്നതാണെന്നും കൃത്യമായി പണം ലഭിക്കാതെ വന്നതോടെ 60 ലേറെ ആശുപത്രികൾ പദ്ധതിയിൽ നിന്നും പിൻമാറിയതായും അസോസിയേഷൻ വ്യക്തമാക്കി.