പ്ര​ധാ​നാ​ധ്യാ​പ​ക​, എ​ഇ​ഒ സ്ഥാ​ന​ക്ക​യ​റ്റ പ​രി​ഗ​ണനാ​​​പ​ട്ടി​ക പു​റ​ത്തി​റ​ക്കി
Saturday, April 20, 2024 12:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ലെ പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ർ, ഉ​​​പ​​​ജി​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ർ പ​​​ദ​​​വി​​​ക​​​ളി​​​ലേ​​​ക്ക് സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നാ​​​യു​​​ള്ള ഹൈ​​​സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ​​​രി​​​ഗ​​​ണ​​​നാപ​​​ട്ടി​​​ക പു​​​റ​​​ത്തി​​​റ​​​ങ്ങി.

സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​പ​ട്ടി​ക​യി​ല്‍ 94 പേ​​​രാ​​​ണ് ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം നേ​​​ടു​​​ന്ന എ​​​ല്ലാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഈ ​​​സ്ഥ​​​ലം​​​മാ​​​റ്റ അ​​​പേ​​​ക്ഷ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മാ​​​ത്ര​​​മേ നി​​​ല​​​വി​​​ലെ സ്കൂ​​​ൾ അ​​​ധി​​​കാ​​​രി വി​​​ടു​​​ത​​​ൽ ന​​​ല്കേ​​​ണ്ട​​​തു​​​ള്ളുവെന്നും ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ലു​​​ള്ള താ​​​ത്കാ​​​ലി​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഓ​​​ണ്‍​ലൈ​​​ൻ സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട് സ്ഥി​​​രം ഒ​​​ഴി​​​വി​​​ലേ​​​ക്ക് നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്പോ​​​ൾ മാ​​​ത്ര​​​മേ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം സ്ഥി​​​ര​​​നി​​​യ​​​മ​​​ന​​​മാ​​​കു​​​കൂ. അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ബി​​​രു​​​ദ​​​മോ, അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽനി​​​ന്നു​​​ള്ള ബി​​​എ​​​ഡ്, ബി​​​ടി, എ​​​ൽ​​​ടി ബി​​​രു​​​ദ​​​മോ ഉ​​​ള്ള​​​വ​​​രും 12 വ​​​ർ​​​ഷ​​​ത്തെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഗ്രേ​​​ഡ് സ​​​ർ​​​വീ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​രും ആ​​​യി​​​രി​​​ക്ക​​​ണം സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​ത്തി​​​നാ​​​യു​​​ള്ള​​​വ​​​ർ.


കൂ​​​ടാ​​​തെ, പി​​​എ​​​സ്‌​​​സി ന​​​ട​​​ത്തു​​​ന്ന അ​​​ക്കൗ​​​ണ്ട് ടെ​​​സ്റ്റ് ലോ​​​വ​​​ർ ആ​​​ൻ​​​ഡ് കെ​​​ഇ​​​ആ​​​ർ ടെ​​​സ്റ്റ് വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. ഈ ​​​യോ​​​ഗ്യ​​​ത നേ​​​ടാ​​​ത്ത എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് താ​​​ത്കാ​​​ലി​​​ക സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം അ​​​നു​​​വ​​​ദി​​​ക്കാം. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ യോ​​​ഗ്യ​​​ത നേ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.