“മ​​​​ല​​​​യാ​​​​ള സം​​​​സ്കാ​​​​രം ഇ​​​​ന്ത്യ​​​​യു​​​​ടെ സൗ​​​​ന്ദ​​​​ര്യം’’
“മ​​​​ല​​​​യാ​​​​ള സം​​​​സ്കാ​​​​രം ഇ​​​​ന്ത്യ​​​​യു​​​​ടെ സൗ​​​​ന്ദ​​​​ര്യം’’
Friday, April 19, 2024 3:58 AM IST
മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ സ​​​​ങ്ക​​​​ട​​​​വും സ​​​​ന്തോ​​​​ഷ​​​​വും സം​​​​സ്കാ​​​​ര​​​​വും എ​​​​ല്ലാം ചേ​​​​ർ​​​​ന്ന​​​​താ​​​​ണു മ​​​​ല​​​​യാ​​​​ള​​​​മെ​​​​ന്നു രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. യു​​​​ഡി​​​​എ​​​​ഫ് സം​​​​ഗ​​​​മവേ​​​​ദി​​​​യി​​​​ലെ ബൊ​​​​ക്കെ എ​​​​ടു​​​​ത്ത് ഉ​​​​യ​​​​ർ​​​​ത്തി​​​​യ രാ​​​​ഹു​​​​ൽ ഓ​​​​രോ പൂ​​​​​​​​വും വ്യ​​​​ത്യ​​​​സ്ത​​​​മാണെന്നും അത് ഇ​​​​ന്ത്യ​​​​പോലെയാണെന്നു പറഞ്ഞു.

ഒ​​​​റ്റ​​​​യ്ക്കു നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ ഉ​​​​ള്ള​​​​തി​​​​നേക്കാ​​​​ൾ ഭം​​​​ഗി​​​​യാ​​​​ണ് കൂ​​​​ട്ട​​​​മാ​​​​യി നി​​​​ൽ​​​​ക്കു​​​​മ്പോ​​​​ൾ. ഒ​​​​രു കൂ​​​​ട്ടം പൂ​​​​ക്ക​​​​ളി​​​​ൽ​​​നി​​​​ന്ന് ഒ​​​​രു ത​​​​രം പൂ​​​​ക്ക​​​​ൾ മാ​​​​ത്രം മ​​​​തി​​​​യെ​​​​ന്നാ​​​​ണ് ആ‍​ർ​​​​എ​​​​സ്എ​​​​സ് പ​​​​റ​​​​യു​​​​ന്ന​​​​ത്.

ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ ദോ​​​​ശ ഇ​​​​ഷ്ട​​​​മാ​​​​ണെ​​​​ന്ന് പ​​​​റ​​​​ഞ്ഞ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കേ​​​​ര​​​​ള​​​​ത്തി​​​​ലെ ദോ​​​​ശ​​​​യും മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. ഈ ​​​​വ്യ​​​​ത്യ​​​​സ്ത​​​​ത മാ​​​​റ്റാ​​​​ൻ ഒ​​​​രി​​​​ക്ക​​​​ലും ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വെ​​​​റു​​​​തെ സ​​​​മ​​​​യം ക​​​​ള​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ കൂ​​​​ട്ടി​​​​ച്ചേ‍‌‍​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.