എസ്ബിടി ഓർമക്കൂട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Friday, April 19, 2024 1:10 AM IST
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂറിൽ ഓഫീസർമാരായി ജോലി ചെയ്തിരുന്നവരുടെ കലാ - സാംസ്കാരിക സംഘടനയായ എസ്ബിടി ഓർമക്കൂടിന്റെ പ്രഥമ സാഹിത്യ പുരസ്കാരം നിരൂപകൻ ആഷാ മേനോന്.
പ്രതിഭാ സമ്മാൻ പുരസ്കാരം കാലിഗ്രഫി ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് 27ന് പാളയം ബിഷപ് പെരേര ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.