മാ​സ​പ്പ​ടി കേ​സ് ; സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്തു
മാ​സ​പ്പ​ടി കേ​സ് ; സി​എം​ആ​ര്‍​എ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ  ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്തു
Friday, April 19, 2024 1:10 AM IST
കൊ​​​ച്ചി:​​​ മാ​​​സ​​​പ്പ​​​ടി​​​ക്കേ​​​സി​​​ല്‍ സി​​​എം​​​ആ​​​ര്‍​എ​​​ലി​​ന്‍റെ ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​ഡി) ഇ​​​ന്ന​​​ലെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്തു. ചീ​​​ഫ് ഫി​​​നാ​​​ന്‍​സ് ഓ​​​ഫീ​​​സ​​​ര്‍ പി. ​​​സു​​​രേ​​​ഷ്‌​​​കു​​​മാ​​​ര്‍, മു​​​ന്‍ കാ​​​ഷ്യ​​​ര്‍ വി.​​​ വാ​​​സു​​​ദേ​​​വ​​​ന്‍ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ചോ​​​ദ്യം​​​ചെ​​​യ്ത​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ള്‍ വീ​​​ണാ വി​​​ജ​​​യ​​​ന്‍റെ ഐ​​ടി ക​​​മ്പ​​​നി​​​യാ​​​യ എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക്കു​​മാ​​യി ന​​​ട​​​ത്തി​​​യ ​ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ​സം​​​ബ​​​ന്ധി​​​ച്ച​ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ചോ​​​ദി​​​ച്ച​​​റി​​ഞ്ഞ​​ത്.​ എ​​​ന്തു ​സേ​​​വ​​​ന​​​മാ​​​ണ് പ​​​ക​​​രം ല​​​ഭി​​​ച്ച​​​തെ​​​ന്നും​ അ​​​ന്വേ​​​ഷി​​​ച്ചു. ഇ​​​രു​​​വ​​​രെ​​​യും മു​​​മ്പ് ര​​​ണ്ടു ​ദി​​​വ​​​സം ​ചോ​​​ദ്യം​​​ചെ​​​യ്തി​​​രു​​​ന്നു.


സി​​എം​​ആ​​​ര്‍എ​​​ല്‍ ​മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ​ശ​​​ശി​​​ധ​​​ര​​​ന്‍ ​ക​​​ര്‍​ത്ത​​​യെ ബു​​​ധ​​​നാ​​​ഴ്ച ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ വീ​​​ട്ടി​​​ലെ​​​ത്തി ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു. പി​​​ടി​​​ച്ചെ​​​ടു​​​ത്ത ഏ​​​താ​​​നും ​രേ​​​ഖ​​​ക​​​ള്‍ ​ഇ​​​ഡി​ സം​​​ഘം ​വി​​​ല​​​യി​​​രു​​​ത്തി​​​വ​​രി​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.