ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി ഇടപെടണം: സീറോമലബാർ സഭാ അല്മായ ഫോറം
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ മുഖ്യമന്ത്രി ഇടപെടണം: സീറോമലബാർ സഭാ അല്മായ ഫോറം
Sunday, April 14, 2024 2:10 AM IST
കൊ​ച്ചി: ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്നു സീ​റോ​മ​ല​ബാ​ർ സ​ഭാ അ​ല്മാ​യ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.

ജ​സ്റ്റീ​സ് ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ച്ച് അ​ഭി​പ്രാ​യം സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് 2024 മാ​ർ​ച്ച് ആ​ദ്യ​വാ​രം ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യി മൂ​ന്നം​ഗ സ​മി​തി രൂ​പീ​ക​രി​ച്ചി​രു​ന്നു.

കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ ന​ട​പ്പാ​ക്കാ​വു​ന്ന ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ച്ച് ഒ​രു മാ​സ​ത്തി​ന​കം മ​ന്ത്രി​സ​ഭാ​ യോ​ഗ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

പ​ക്ഷേ ഇ​തു​വ​രെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ന്നും​ത​ന്നെ സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ര്‍ഷം മേ​യ് 17നാ​ണ് ജ​സ്റ്റീ​സ് ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ട് 11 മാ​സം ക​ഴി​ഞ്ഞി​ട്ടും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ വൈ​കു​ന്ന​തി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ട്.

ജെ.​ബി. ​കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ട​പ്പി​ലാ​ക്കു​ന്ന​ത് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​കൊ​ണ്ടു​ള്ള നീ​ക്ക​മ​ല്ലെ​ന്ന് സ​ര്‍ക്കാ​ര്‍ തെ​ളി​യി​ക്കേ​ണ്ട​തു​ണ്ട്.

ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യ പു​തി​യ സ​മി​തി അ​ര്‍ഹി​ക്കു​ന്ന ഗൗ​ര​വ​ത്തോ​ടെ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍ട്ട് പ​രി​ഗ​ണി​ക്കു​ക​യും തു​ട​ര്‍ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സീ​റോ​മ​ല​ബാ​ർ സ​ഭാ അ​ല്മാ​യ ഫോ​റം സെ​ക്ര​ട്ട​റി ടോ​ണി ചി​റ്റി​ല​പ്പി​ള്ളി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.