ജെസ്‌നയെ അപായപ്പെടുത്തിയതാകും; വെളിപ്പെടുത്തലുമായി പിതാവ്
ജെസ്‌നയെ അപായപ്പെടുത്തിയതാകും;   വെളിപ്പെടുത്തലുമായി പിതാവ്
Sunday, April 14, 2024 1:02 AM IST
കോ​ട്ട​യം: ജെ​സ്‌​ന മ​രി​യ​യു​ടെ തി​രോ​ധാ​നം അ​ന്വേ​ഷി​ച്ച​തി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പി​താ​വ് കൊ​ല്ല​മു​ള കു​ന്ന​ത്ത് ജെ​യിം​സ് ജോ​സ​ഫ്. ഈ ​മാ​സം 19ന് ​നി​ര്‍ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ള്‍ കോ​ട​തി​ക്കും മാ​ധ്യ​മ​ങ്ങ​ള്‍ക്കും ന​ല്‍കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജെ​സ്‌​ന​യെ അ​പാ​യ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും തി​രോ​ധാ​ന​ത്തി​ലെ ചു​രു​ളു​ക​ള്‍ മു​ണ്ട​ക്ക​യം ഭാ​ഗ​ത്തുത​ന്നെ​യു​ണ്ടെ​ന്നും ജെ​യിം​സ് പ​റ​ഞ്ഞു. ജെ​സ്‌​ന ജീ​വ​നോ​ടെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ത​ന്നെ ബ​ന്ധ​പ്പെ​ട്ടേ​നെ.

സി​ബി​ഐ കേ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു സം​ഘ​വും ര​ഹ​സ്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​താ​യും എ​ല്ലാ റി​പ്പോ​ര്‍ട്ടു​ക​ളും ക്രോ​സ് ചെ​ക്ക് ചെ​യ്ത​ത​പ്പോ​ള്‍ ഒ​രേ സൂ​ച​നാ​യ​ണ് ല​ഭി​ച്ച​തെ​ന്നും ജെ​യിം​സ് പ​റ​യു​ന്നു. ഇ​തി​ലെ വി​വ​ര​ങ്ങ​ളാ​ണ് സ​ത്യ​വാ​ങ്മൂ​ല​മാ​യി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ച​ത്.

ഏ​പ്രി​ല്‍ 19ന് ​അ​ന്വേ​ഷ​ണം ന​ട​ത്തി​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ല​പാ​ട് അ​റി​ഞ്ഞ​തി​നു​ശേ​ഷം കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തുമെന്നും ജെ​യിം​സ് പറഞ്ഞു.

സം​ശ​യ​മു​ള്ള അ​ജ്ഞാ​ത സു​ഹൃ​ത്തി​നെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍കി​യി​ട്ടും ആ ​ദി​ശ​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ സി​ബി​ഐ ത​യാ​റാ​യി​ല്ല. ജെ​സ്‌​ന ര​ഹ​സ്യ​മാ​യി വ്യാ​ഴാ​ഴ്ച​ക​ളി​ല്‍ പ്രാ​ര്‍ഥ​ന​യ്ക്കു പോ​യി​രു​ന്നു.

കാ​ണാ​താ​യ​തി​ന്‍റെ ത​ലേ​ദി​വ​സം ജെ​സ്‌​ന​യ്ക്കു​ണ്ടാ​യ അ​മി​ത ര​ക്ത​സ്രാ​വ​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നും സി​ബി​ഐ ശ്ര​മി​ച്ചി​ല്ല. ജെ​സ്‌​ന​യു​ടെ മു​റി​യി​ല്‍നി​ന്ന് ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ച ര​ക്തം​പു​ര​ണ്ട വ​സ്ത്ര​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്നും ഹ​ര്‍ജി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.