മ​​ഡ്ഗാ​​വ്: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ള്‍ 2024-25 സീ​​സ​​ണി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​ക്ക് എ​​വേ തോ​​ല്‍​വി.

എ​​ഫ്‌​​സി ഗോ​​വ​​യോ​​ട് 2-0നാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേഴ്‌​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. ഐ​​ക​​ര്‍ ഗ്വാ​​രോ​​സെ​​ന്ന (46’), മു​​ഹ​​മ്മ​​ദ് യാ​​സി​​ല്‍ (73’) എ​​ന്നി​​വ​​രാ​​ണ് ഗോ​​വ​​യ്ക്കു​​വേ​​ണ്ടി ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഗോ​​വ 21 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 42 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. അ​​തേ​​സ​​മ​​യം, പ്ലേ ​​ഓ​​ഫ് ക​​ളി​​ക്കാ​​മെ​​ന്ന കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് മോ​​ഹ​​ങ്ങ​​ള്‍ ഏ​​താ​​ണ്ട് അ​​സ്ത​​മി​​ച്ചെ​​ന്നു പ​​റ​​യാം.


അ​​ല്ലെ​​ങ്കി​​ല്‍ മും​​ബൈ സി​​റ്റി, ഒ​​ഡീ​​ഷ, ചെ​​ന്നൈ​​യി​​ന്‍, ഈ​​സ്റ്റ് ബം​​ഗാ​​ള്‍ ക്ല​​ബ്ബു​​ക​​ള്‍ ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും, കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ശേ​​ഷി​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജ​​യി​​ക്കു​​ക​​യും വേ​​ണം. 21 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 24 പോ​​യി​​ന്‍റു​​മാ​​യി 10-ാം സ്ഥാ​​ന​​ത്താ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സ്.