ദു​​​​ബാ​​​​യ്: 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ന​​ഷ്ട​​പ്പെ​​ട്ട​​തി​​ന്‍റെ ദുഃ​​ഖ​​മ​​ക​​റ്റാ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ടീം ​​ഇ​​ന്ത്യ ഇ​​ന്നു മു​​ത​​ൽ ഐ​​സി​​സി ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി​​ ക​​ള​​ത്തി​​ൽ. ദു​​​​ബാ​​​​യ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ക്രി​​​​ക്ക​​​​റ്റ് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.30ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന ഗ്രൂ​​പ്പ് എ​​യി​​ലെ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശാ​​​​ണ് ഇ​​ന്ത്യ​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ.

എ​​​​ട്ട് വ​​​​ർ​​​​ഷം മു​​​​ന്പ് ന​​​​ട​​​​ന്ന അ​​വ​​സാ​​ന ചാ​​ന്പ്യ​​ൻ​​സ് ട്രോ​​ഫി ഫൈ​​​​ന​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​യെ വീ​​​​ഴ്ത്തി ക​​​​പ്പു​​​​യ​​​​ർ​​​​ത്തി​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന 2025 എ​​ഡി​​ഷ​​നി​​ൽ ക​​​​പ്പ​​​​ടി​​​​ച്ച് ക​​​​ണ​​​​ക്കു​​​​തീ​​​​ർ​​​​ക്കു​​​​ക​​​​യാ​​​​ണ് രോ​​​​ഹി​​​​ത്തിന്‍റെ​​​​യും സം​​​​ഘ​​​​ത്തി​​​​ന്‍റെ​​​​യും ല​​​​ക്ഷ്യം.

രോ​​​​ഹി​​​​ത്, വി​​രാ​​ട് കോ​​​​ഹ്‌​​ലി, ര​​വീ​​ന്ദ്ര ജ​​​​ഡേ​​​​ജ തു​​​​ട​​​​ങ്ങി​​യ സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​സാ​​​​ന ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി​​യാ​​​​കു​​​​മി​​​​തെ​​​​ന്നാ​​ണ് ക​​ണ​​ക്കു​​കൂ​​ട്ട​​ൽ. ഇം​​​​ഗ്ല​​​​ണ്ടി​​​​നെ 3-0ന് ​​​​വീ​​​​ഴ്ത്തി​​​​യ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ന്ന ഇ​​​​ന്ത്യ​​​​ക്കു സ്റ്റാ​​​​ർ പേ​​​​സ​​​​ർ ജ​​​​സ്പ്രീ​​​​ത് ബും​​​​റ​​ പ​​​​രി​​​​ക്കി​​​​നെ​​ത്തു​​ട​​ർ​​ന്ന് ക​​ളി​​ക്കാ​​ത്ത​​തു തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​ണ്.

2024ൽ ​​ക​​ളി​​ച്ച ​​ഒ​​​​ന്പ​​​​ത് ഏ​​​​ക​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ൽ മൂ​​​​ന്ന് ജ​​​​യം മാ​​​​ത്രം നേ​​​​ടി​​​​യ ബം​​ഗ്ല ക​​​​ടു​​​​വ​​​​ക​​​​ളു​​​​ടെ കാ​​​​ര്യം അ​​​​ത്ര സു​​​​ര​​​​ക്ഷി​​​​ത​​​​മ​​​​ല്ല. നി​​​​ല​​​​വി​​​​ലെ ഫോ​​​​മി​​​​ൽ നീ​​​​ല​​​​പ്പ​​​​ട​​​​യ്ക്ക് ബം​​​​ഗ്ലാ​​​​ദേ​​​​ശ് വെ​​​​ല്ലു​​​​വി​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തി​​​​ല്ല. അ​​​​ട്ടി​​​​മ​​​​റി​​​​ജ​​​​യം നേ​​​​ടു​​ക​​യാ​​ണ് ന​​​​ജ്മു​​​​ൽ ഷാ​​​ന്‍റോ ന​​​​യി​​​​ക്കു​​​​ന്ന ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ല​​ക്ഷ്യം.

ബാ​​​​റ്റ​​​​ർ​​​​മാ​​​​ർ​​​​ക്കും ബൗ​​​​ള​​​​ർ​​​​മാ​​​​ർ​​​​ക്കും ഒ​​​​രു​​​​പോ​​​​ലെ വെ​​​​ല്ലു​​​​വ​​​​ളി​​​​യു​​​​യ​​​​ർ​​​​ത്തു​​​​ന്ന പി​​​​ച്ചാ​​​​ണ് ദു​​​​ബാ​​​​യി​​​​ലേ​​​​ത്. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ പേ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​കു​​​​ന്ന പി​​​​ച്ച് മ​​​​ധ്യ ഓ​​​​വ​​​​റു​​​​ക​​​​ളി​​​​ൽ സ്പി​​​​ന്ന​​​​ർ​​​​മാ​​​​രെ തു​​​​ണ​​​​യ്ക്കും. ഈ​​​​ർ​​​​പ്പം കാ​​​​ണ​​​​പ്പെ​​​​ടു​​​​മെ​​​​ന്ന​​​​തി​​​​നാ​​​​ൽ ടോ​​​​സ് നേ​​​​ടു​​​​ന്ന ടീം ​​​​ബാ​​​​റ്റിം​​​​ഗ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​നാ​​​​ണ് സാ​​​​ധ്യ​​​​ത.

ഇ​​ന്ത്യ​​ക്കു ബാ​​റ്റിം​​ഗ് ക​​​​രു​​​​ത്ത്

രോ​​​​ഹി​​​​ത്- ശു​​ഭ്മാ​​ൻ ഗി​​​​ൽ ഓ​​​​പ്പ​​​​ണിം​​​​ഗ് കൂ​​​​ട്ടു​​​​കെ​​​​ട്ടാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ക​​രു​​ത്ത്. ഐ​​സി​​സി ബാ​​റ്റ​​ർ​​മാ​​രി​​ൽ ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തും രോ​​ഹി​​ത് മൂ​​ന്നാ​​മ​​തു​​മാ​​ണ്. മി​​​​ക​​​​ച്ച സ്ട്രൈ​​​​ക്ക് റേ​​​​റ്റി​​​​ൽ തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ റ​​​​ണ്‍​സ് ക​​​​ണ്ടെ​​​​ത്താ​​​​ൻ ഇ​​​​രു​​​​വ​​​​ർ​​​​ക്കും സാ​​​​ധി​​​​ക്കു​​​​ന്നു. കോ​​​​ഹ്‌​​ലി ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ ഫോ​​​​മി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ​​​​തും പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണ്. മ​​​​ധ്യ​​​​നി​​​​ര​​​​യി​​​​ൽ ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ അ​​​​നാ​​​​യാ​​​​സം റ​​​​ണ്‍​സ് ക​​​​ണ്ടെ​​​​ത്തു​​​​ന്പോ​​​​ൾ കെ.​​​​എ​​​​ൽ. രാ​​​​ഹു​​​​ൽ, ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ, ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​ർ ര​​​​വീ​​​​ന്ദ്ര ജ​​​​ഡേ​​​​ജ, അ​​​​ക്സ​​​​ർ പ​​​​ട്ടേ​​​​ൽ എ​​​​ന്നി​​​​വ​​​​രും മി​​​​ക​​​​ച്ച രീ​​​​തി​​​​യി​​​​ൽ സ്കോ​​​​ർ ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.


മു​​ഹ​​മ്മ​​ദ് ഷ​​​​മി​​​​ക്കൊ​​​​പ്പം അ​​​​ർ​​​​ഷ​​​​ദീ​​​​പ് സിം​​ഗ്, ഹ​​ർ​​ഷി​​ത് റാ​​ണ എ​​ന്നി​​വ​​രാ​​ണ് പേ​​സ് ക​​രു​​ത്ത്. പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി ഹാ​​​​ർ​​​​ദി​​​​ക് പാ​​​​ണ്ഡ്യ​​​​യു​​​​ണ്ട്. ജഡേജ, അ​​​​ക്സ​​​​ർ പ​​​​ട്ടേ​​​​ൽ, വാ​​​​ഷി​​​​ംഗ്ട​​​​ണ്‍ സു​​​​ന്ദ​​​​ർ, കു​​​​ൽ​​​​ദീ​​​​പ് യാ​​​​ദ​​​​വ്, വ​​​​രു​​​​ണ്‍ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി എന്നീ സ്പി​​​​ന്ന​​​​ർ​​​​മാ​​​​രും എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളെ വ​​​​രി​​​​ഞ്ഞു​​​​മു​​​​റു​​​​ക്കും.

ബൗ​​ളിം​​ഗി​​ൽ തി​​ള​​ങ്ങാ​​ൻ ബം​​ഗ്ലാ​​ദേ​​ശ്

ഏ​​​​തു ടീ​​​​മി​​​​നെ​​​​യും വീ​​​​ഴ്ത്താ​​​​ൻ ശ​​​​ക്ത​​​​മാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ പേ​​​​സ് ബൗ​​​​ളിം​​ഗ് എ​​ന്നാ​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശ് ക്യാ​​​​പ്റ്റ​​​​ൻ ന​​​​ജ്മു​​​​ൽ ഹു​​​​സൈ​​​​ൻ ഷാ​​ന്‍റോ​​യു​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം. 140 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​ഗ​​ത്തി​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി പ​​​​ന്തെ​​​​റി​​​​യു​​​​ന്ന ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​​​ര​​​​ൻ നാ​​​​ഹി​​​​ദ് റാ​​​​ണ​​​​യി​​​​ലാ​​​​ണ് ക്യാ​​​​പ്റ്റ​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ. ട​​​​സ്കി​​​​ൻ അ​​​​ഹ​​​​മ്മ​​​​ദ്, മു​​​​സ്താ​​​​ഫിസു​​​​ർ റ​​​​ഹ്‌​​മാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പേ​​​​സ് ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കും. ക്യാ​​​​പ്റ്റ​​​​നൊ​​​​പ്പം സീ​​​​നി​​​​യ​​​​ർ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ സൗ​​​​മ്യ സ​​​​ർ​​​​ക്കാ​​​​ർ, മു​​​​ഷ്ഫി​​​​ക്ക​​​​ർ റ​​​​ഹിം, തൗഹിദ് ഹൃ​​​​ദോ​​​​യ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കാ​​​​ണ് മി​​​​ക​​​​ച്ച ടോ​​​​ട്ട​​​​ൽ പ​​​​ടു​​​​ത്തു​​​​യ​​​​ർ​​​​ത്താ​​​​നു​​​​ള്ള ചു​​​​മ​​​​ത​​​​ല.

ച​​രി​​ത്രം ഇ​​തു​​വ​​രെ

ഇ​​​​ന്ത്യ​​​​ക്കെ​​​​തി​​​​രേ 42 ഏ​​ക​​ദി​​ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ എ​​​​ട്ട് ജ​​​​യം മാ​​​​ത്ര​​​​മാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നു​​​​ള്ള​​​​ത്. എ​​​​ന്നാ​​​​ൽ, 2023 ഏ​​​​ഷ്യ​​​​ക​​​​പ്പി​​​​ല​​​​ട​​​​ക്കം ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ മൂ​​​​ന്ന് ജ​​​​യം നേ​​​​ടാ​​​​ൻ അ​​​​വ​​​​ർ​​​​ക്കാ​​​​യി​​​​ട്ടു​​​​ണ്ട്. 2023 ലോ​​​​ക​​​​ക​​​​പ്പി​​​​ലാ​​​​ണ് അ​​​​വ​​​​സാ​​​​നം ഇ​​​​രു​​​​വ​​​​രും ഏ​​​​റ്റു​​​​മു​​​​ട്ടി​​​​യ​​​​ത്. അ​​​​ന്ന് ഇ​​​​ന്ത്യ​​​​ക്കാ​​യി​​രു​​ന്നു ജ​​യം. 2017 ചാ​​​​ന്പ്യ​​​​ൻ​​​​സ് ട്രോ​​​​ഫി​​​​യി​​​​ൽ ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഉ​​​​യ​​​​ർ​​​​ത്തി​​​​യ 265 റ​​​​ണ്‍​സ് ല​​​​ക്ഷ്യം മ​​​​റി​​​​ക​​​​ട​​​​ന്ന് ഇ​​​​ന്ത്യ ഒ​​​​ന്പ​​​​ത് വി​​​​ക്ക​​​​റ്റ് ജ​​​​യം നേ​​​​ടി​​​​യി​​​​രു​​​​ന്നു.