ജിബിന്‍ ഇന്ത്യന്‍ ടീമില്‍
Friday, February 21, 2025 12:07 AM IST
കൊച്ചി: ബംഗ്ലാദേശിന് എതിരായ പരന്പരയ്ക്കുള്ള കാഴ്ചപരിമിതരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മലയാളിയായ ജിബിന്‍ പ്രകാശിനെ തെരഞ്ഞെടുത്തു.
ഈ മാസം 22 മുതല്‍ 27 വരെ ബംഗളൂരുവിലാണു മത്സരങ്ങള്‍. തൃശൂര്‍ കോട്ടപ്പുറം സ്വദേശിയായ ജിബിന്‍ പ്രകാശ് കേരളവര്‍മ കോളജിലെ മൂന്നാംവര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ഥിയാണ്.