3 വിക്കറ്റകലെ ഫൈനൽ...
Friday, February 21, 2025 12:07 AM IST
അഹമ്മദാബാദ്: ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയാല്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കന്നി ഫൈനല്‍ ടിക്കറ്റ് നേടാമെന്ന കേരള മോഹത്തിലേക്ക് ഇനിശേഷിക്കുന്നത് 27 റണ്‍സിന്റെ അകലം.
സെമി പോരാട്ടത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിനമായ ഇന്ന് എതിരാളികളായ ഗുജറാത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ശേഷിക്കുന്ന മൂന്നു വിക്കറ്റ്, 27 റണ്‍സിനുള്ളില്‍ വീഴ്ത്തിയാല്‍ കേരളത്തിനു നിര്‍ണായകമായ ഒരു റണ്‍ ലീഡ് നേടാം.
കേരളം കുറിച്ച ഒന്നാം ഇന്നിംഗ്സ് സ്കോറായ 457ന് എതിരേ ക്രീസിലെത്തിയ ഗുജറാത്ത്, നാലാംദിനം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 429 റണ്‍സ് എടുത്തു.
വിദര്‍ഭ x മുംബൈ
രണ്ടാം സെമിയില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വിദര്‍ഭ ഫൈനല്‍ ഏകദേശം ഉറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ മുംബൈക്കെതിരേ 406 റണ്‍സിന്റെ വിജയലക്ഷ്യമാണ് വിദര്‍ഭ മുന്നോട്ടു വച്ചത്. സ്കോര്‍: വിദര്‍ഭ 383, 292. മുംബൈ 270, 83/3.