മാഡ്രിഡിൽ മാഞ്ചസ്റ്റർ
Wednesday, February 19, 2025 3:14 AM IST
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ യോഗ്യതയ്ക്കായുള്ള പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് ടീം റയല്‍ മാഡ്രിഡും രാത്രി നേര്‍ക്കുനേര്‍ ഇറങ്ങും.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബര്ണബ്യൂവിലാണ് മത്സരം. സിറ്റിയുടെ മൈതാനത്തില്‍ നടന്ന ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് 3-2ന്റെ ജയം സ്വന്തമാക്കി. ഇന്നു സമനില നേടിയാല്‍പോലും നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കാം.
റയല്‍ മാഡ്രിഡിനെ കീഴടക്കി പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒരു ശതമാനം സാധ്യതമാത്രമാണ് ഉള്ളതെന്നാണ് സിറ്റിയുടെ മുഖ്യപരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള അഭിപ്രായപ്പെട്ടത്.
ആദ്യപാദത്തില്‍ ജയിച്ച ഫ്രഞ്ച് ക്ലബ് പിഎസ്ജി, ഇറ്റാലിയന്‍ ക്ലബ് യുവന്റസ്, ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എന്നിവയും രണ്ടാംപാദത്തിനായി മൈതാനത്ത് ഇറങ്ങും.