ഫഖർ സൽമാൻ പുറത്ത്
Friday, February 21, 2025 12:07 AM IST
കറാച്ചി: 2025 ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റ് ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് വൻ തോൽവി ഏറ്റുവാങ്ങിയ പാക്കിസ്ഥാന് വീണ്ടും തിരിച്ചടി.
മത്സരത്തിൽ പരിക്കേറ്റ ഓപ്പണർ ഫഖർ സൽമാൻ ഇനിയുള്ള മത്സരങ്ങളിൽ കളിക്കില്ല. പകരം ഇമാം ഉൾ ഹക്കിനെ ടീമിൽ ഉൾപ്പെടുത്തി. 2017 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരേ 114 റണ്‍സ് നേടി പാക്കിസ്ഥാന് കപ്പ് സമ്മാനിച്ച വജയശിൽപ്പിയായിരുന്നു ഫഖർ.
ഇമാം ഉൾ ഹഖ് 2023നുശേഷം ദേശീയ ടീമിൽ കളിച്ചിട്ടുമില്ല. 72 ഏകദിനങ്ങളിൽ നിന്ന് ഒന്‍പത് സെഞ്ചുറി നേടിയ താരം 48.27 ശരാശരിയുള്ള ബാറ്ററാണ്. 23ന് ഇന്ത്യക്കെതിരേ ദുബായിലാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം.