പിഎസ്എസ്പി ജിസിഡിഎം പദ്ധതി ഒന്നാംഘട്ടം പൂർത്തിയായി
1489337
Monday, December 23, 2024 2:08 AM IST
പാലക്കാട്: രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് ഇറ്റാലിയൻ ബിഷപ്സ് കോണ്‍ഫറൻസിന്റെ സാന്പത്തിക സഹായത്തോടെ നടപ്പാക്കിയ ജിസിഡിഎം പദ്ധതിയുടെ ഒന്നാംഘട്ടം പൂർത്തിയായി.
ജില്ലയിലെ എല്ലാ ഇടവകകളെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെയാണു പ്രകൃതിസൗഹൃദ സൗന്ദര്യവത്കരണവും സൂക്ഷ്മ കാലാവസ്ഥമേഖല നിർമാണവും (ജി സിഡിഎം) എന്ന പദ്ധതി നടപ്പാക്കുന്നത്.
ഒന്നാംഘട്ടം പൂർത്തിയാകുന്നതിന്റെ ഭാഗമായി പാലക്കാട് രൂപതാധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരക്കൽ ബിഷപ്സ് ഹൗസിൽ ഫലവൃക്ഷതൈ നട്ട് സമാപനം കുറിച്ചു. വികാരി ജനാറാൾ മോണ്‍. ജിജോ ചാലക്കൽ, പിഎസ്എസ് പി എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജസ്റ്റിൻ കോലങ്കണ്ണി, വൈദികർ, സന്യസ്തർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.