വ​ട​ക്ക​ഞ്ചേ​രി: വേ​ന​ൽ തു​ട​ങ്ങും​മു​മ്പേ കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​വു​ക​യാ​ണ് ജ​ല​ക്ഷാ​മം. ക​ണി​ച്ചി​പ​രു​ത, വെ​ള്ളി​ക്കു​ള​മ്പ്, ല​വ​ണ​പാ​ടം, ഒ​റ​വ​ത്തൂ​ർ, പ​നം​കു​റ്റി, പെ​രും​തു​മ്പ, വാ​ൽ​ക്കു​ള​മ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ​ല്ലാ​മു​ണ്ട് കു​ടി​വെ​ള്ളം കി​ട്ടാ​ത്ത​സ്ഥി​തി.

വെ​ള്ളം ഇ​ല്ലെ​ങ്കി​ലും വെ​ള്ള​ക്ക​രം പി​രി​ക്ക​ൽ ത​കൃ​തി​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ സു​ലൈ​മാ​ൻ പ​റ​ഞ്ഞു. പൈ​പ്പി​ലൂ​ടെ എ​യ​ർ മാ​ത്ര​മേ വ​രു​ന്നു​ള്ളൂ. കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ് വീ​ട്ടു​കാ​രെ​ല്ലാം.

കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന്‍റെ ഇ​ര​ക​ളാ​കു​ന്ന​വ​ർ കൂ​ടു​ത​ൽ​പേ​രും കൂ​ലി​പ്പ​ണി​ക്കു പോ​കു​ന്ന​വ​രാ​ണ്.
പ​ഞ്ചാ​യ​ത്തി​ലും മ​റ്റും പ​ല ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നാ​ണു പ​റ​യു​ന്ന​ത്. 350 വാ​ട്ട​ർ ക​ണ​ക്്ഷ​നു​ള്ള പ്ര​ദേ​ശ​ത്ത് ര​ണ്ടു​ടാ​ങ്ക് വെ​ള്ളം കൊ​ണ്ടു​വ​ന്ന് റോ​ഡ​രി​കി​ലു​ള്ള​വ​ർ​ക്ക് ഒ​ന്നോ ര​ണ്ടോ കു​ടം വെ​ള്ളം വി​ത​ര​ണം ചെ​യ്യും. റോ​ഡി​ൽ നി​ന്നും മാ​റി​യു​ള്ള വീ​ടു​ക​ൾ​ക്ക് വെ​ള്ളം​കി​ട്ടു​ന്നി​ല്ല. രാ​ഷ്ട്രീയ പാ​ർ​ട്ടി നേ​താ​ക്ക​ളെ​ല്ലാം പ്ര​ദേ​ശ​ത്തു​ണ്ടെ​ങ്കി​ലും ജ​ന​ങ്ങ​ളു​ടെ വി​ഷ​യ​ത്തി​ൽ ഇ​ട​പെടു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളും ശ​ക്ത​മാ​ണ്.