വ​ട​ക്ക​ഞ്ചേ​രി: പ്രാ​യ​മാ​യ സ്ത്രീ​ക​ൾ​ക്കും അ​നാ​ഥ​രാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ശ്രീ ​കു​റു​മ്പ എ​ജ്യു​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കീ​ഴി​ൽ മൂ​ല​ങ്കോ​ട്ടി​ൽ ദേ​വി ഹോ​മി​നു ത​റ​ക്ക​ല്ലി​ട്ടു.

കെ​ട്ടി​ട സ​മു​ച്ചയ​ത്തി​ന് കെ.​ഡി. പ്ര​സേ​നൻ എം​എ​ൽ​എ​യാ​ണു ത​റ​ക്ക​ല്ലി​ട്ട​ത്. ശോ​ഭ മേ​നോ​ൻ, ശോ​ഭ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ര​വി മേ​നോ​ൻ, കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
ക​വി​ത മാ​ധ​വ​ൻ, വാ​ർ​ഡ് മെം​ബ​ർ ആ​ർ. പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന്പ​തു​വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള നി​രാ​ലം​ബ​രാ​യ സ്ത്രീ​ക​ൾ​ക്കും പ​ത്തു വ​യ​സി​നു താ​ഴെ​യു​ള്ള അ​നാ​ഥ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത ജീ​വി​തം ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​യാ​ണു ദേ​വി ഹോം. 72 ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും 72 സ്ത്രീ​ക​ൾ​ക്കു​മാ​ണു താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്.

കി​ഴ​ക്ക​ഞ്ചേ​രി, വ​ട​ക്ക​ഞ്ചേ​രി, ക​ണ്ണ​മ്പ്ര എ​ന്നീ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാക്കം നി​ൽ​ക്കു​ന്ന​വ​രെ​യാ​ണ് ദേ​വി ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക.

42,000 സ്ക്വ​യ​ർ ഫീ​റ്റ് വ​ലു​പ്പ​ത്തി​ൽ എ​ല്ലാ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ട്ര​സ്റ്റ് നി​ർ​മി​ക്കു​ന്ന അ​ത്യാ​ധു​നി​ക അ​ങ്ക​ണ​വാ​ടി​യു​ടെ ത​റ​ക്ക​ല്ലി​ട​ലും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 2030നു​ള്ളിൽ ജി​ല്ല​യി​ലെ ആ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചുന​ൽ​കു​ന്ന ഗൃ​ഹശോ​ഭ പ​ദ്ധ​തി​യും ന​ട​ന്നുവ​രി​ക​യാ​ണ്.