ദൈവദാൻ സെന്ററിൽ ക്രിസ്മസ് ആഘോഷിച്ച് മാതൃവേദിയംഗങ്ങൾ
1489328
Monday, December 23, 2024 2:08 AM IST
വടക്കഞ്ചേരി: ദൈവദാൻ സെന്ററിലെ അമ്മമാർക്കൊപ്പം ക്രിസ്മസ് ആഘോഷങ്ങൾ പങ്കുവച്ച് വടക്കഞ്ചേരി ലൂർദ്മാതാ ഫൊറോന പള്ളിയിലെ മാതൃവേദി അംഗങ്ങൾ.
കരോൾ ഗാനങ്ങളാലപിച്ചും കേക്കും മറ്റു മധുര വിതരണവുമായി സ്നേഹ കൂട്ടായ്മയുടെ സംഗമമായിരുന്നു ക്രിസ്മസ് ആഘോഷം. മാതൃവേദി അംഗങ്ങളായ അമ്മമാർക്കൊപ്പം ഷീബജോയ്, സ്നേഹ, ജോവിൻ ജോഷി എന്നിവർ പാപ്പാ വേഷമണിഞ്ഞ് കൈനിറയെ സമ്മാനങ്ങളുമായാണ് അന്തേവാസികളെ കാണാനെത്തിയത്.
അന്തേവാസിയായ റോസിലി അമ്മ കേക്ക് മുറിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. അഡ്വ.റെജി പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ.റ്റിബിൻ കരോട്ടുപുള്ളുവേലിപാറയിൽ, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ വർഗീസ്, ദൈവദാൻ സെന്റർ മദർ സുപ്പീരിയർ സിസ്റ്റർ മേരി എന്നിവർ ക്രിസ്മസ് സന്ദേശങ്ങൾ നൽകി.
മാതൃവേദി രൂപത പ്രസിഡന്റ് സോളി തോമസ് കാടൻകാവിൽ, യൂണിറ്റ് പ്രസിഡന്റ് എലിസബത്ത് സേവ്യർ ചിരിയങ്കണ്ടത്ത്, വൈസ് പ്രസിഡന്റ് ഷാന്റി ബാബു, സെക്രട്ടറി ഷീബ ജോയ് , ജോയിന്റ് സെക്രട്ടറി ബിനി ജെബ്സൺ, ട്രഷറർ ലിസമ്മ പ്രസാദ് കൊരട്ടിയിൽ തുടങ്ങിയവർ വർണാഭമായ ക്രിസ്മസ് പരിപാടികൾക്ക് നേതൃത്വം നൽകി.
ഇടവകയിലെ കുടുംബ യൂണിറ്റുകളിൽ നിന്നും സമാഹരിച്ച ഒന്നരലക്ഷം രൂപയും ദൈവദാൻ സെന്ററിലെ സിസ്റ്റേഴ്സിന് കൈമാറി.