നെല്ലിയാമ്പതി ഇതരസംസ്ഥാനത്തൊഴിലാളികൾക്ക് രാത്രികാല രക്തപരിശോധന ക്യാമ്പ്
1489323
Monday, December 23, 2024 2:08 AM IST
നെല്ലിയാമ്പതി: ദേശീയ കൊതുകുജന്യരോഗ നിയന്ത്രണപരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസും മൊബൈൽ ഇമിഗ്രാൻഡ്സ് സ്ക്രീനിംഗ് ടീം, നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി അഥിതി തൊഴിലാളികൾക്ക് രാത്രികാല രക്ത പരിശോധന ക്യാമ്പ് നടത്തി.
രാജാക്കാട്, ഓറിയന്റൽ എസ്റ്റേറ്റുകളിലെ അന്പതോളം ഇതരസംസ്ഥാനത്തൊഴിലാളികൾക്കാണ് ക്യാമ്പ് നടത്തിയത്.
നെല്ലിയാമ്പതി പ്രഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ജെ. ആരോഗ്യം ജോയ്സൺ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. അഫ്സൽ, സൈനു സണ്ണി, ശരൺറാം, ഡോ.ശിരൺ മോഹൻ, ജെഎച്ച്ഐമാരായ സുജിത്ത് കുമാർ, സലിൽ ദേവ്, വോളന്റിയർ ഷാഹുൽ നേതൃത്വം നൽകി.