ഊട്ടിയിൽ ചോക്ലേറ്റ് ഉത്സവത്തിനു തുടക്കം
1489336
Monday, December 23, 2024 2:08 AM IST
ഊട്ടി: ക്രിസ്മസ്- പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഊട്ടിൽ ചോക്ലേറ്റ് ഉത്സവത്തിനു തുടക്കം. ഊട്ടിയിലെ ചോക്ലേറ്റ് ഉത്പാദന, വിപണന രംഗത്തുള്ളവരുടെ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്സവം പതിനഞ്ചുദിവസം നീണ്ടുനിൽക്കും.
നാല്പതോളം വ്യത്യസ്ത ചോക്ലേറ്റ് വിഭാഗങ്ങളിലെ ഉത്പന്നങ്ങളാണ് പ്രദർശനത്തിലുള്ളത്.
വിവിധ രൂപങ്ങളിലൊരുക്കിയ വലുതും ചെറുതുമായ ചോക്ലേറ്റുകൾ ഫെസ്റ്റിവലിലെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.