രാമനാഥപുരം രൂപത "നോയൽ മെലോഡിക്ക-24' കരോൾഗാനമത്സരം നടത്തി
1489335
Monday, December 23, 2024 2:08 AM IST
കോയന്പത്തൂർ: രാമനാഥപുരം രൂപതയുടെ മാധ്യമ വിഭാഗത്തി ന്റെയും രൂപത ഗായക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന കരോൾഗാന മത്സരം "നോയൽ മെലോഡിക്ക- 2024' ശ്രദ്ധേയമായി. രൂപത പാസ്റ്ററൽ സെന്ററിൽ നടന്ന ചടങ്ങിൽ ഫാ. ഡെറിൻ പള്ളിക്കുന്നത്ത് ദീപം തെളിയിച്ചതോടെ പരിപാടികൾക്കു തുടക്കമായി.
20 ടീമുകൾ പങ്കെടുത്ത കരോൾ ഗാനമത്സരത്തിന്റെ വിജയികൾക്ക് സമാപന സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണംചെയ്തു. ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7000 രൂപയും മൂന്നാം സമ്മാനം 5000 രൂപയും കൂടാതെ അഞ്ചു പോത്സാഹന സമ്മാനങ്ങളും നൽകി.