ഫെയ്ത്ത് ഇന്ത്യ സ്കൂളിന് അനുവദിച്ച ബസിന്റെ താക്കോൽദാനം നടത്തി
1489331
Monday, December 23, 2024 2:08 AM IST
മണ്ണാർക്കാട്: ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി ഫെയ്ത്ത് ഇന്ത്യ സ്പെഷ്യൽ സ്കൂളിനു അനുവദിച്ച സ്കൂൾ ബസിന്റെ താക്കോൽദാന ചടങ്ങ് സംഘടിപ്പിച്ചു. ഫെയ്ത്ത് ഇന്ത്യ മാനേജിംഗ് ട്രസ്റ്റി പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാമു എസ്. നായർ, ഫെഡറൽ ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡന്റ് കെ.ടി. സുരേഷ് എന്നിവർ താക്കോൽ കൈമാറി.
പ്രിൻസിപ്പൽ എം.കെ. രജനി, ഫെയ്ത്ത് ഇന്ത്യ കോ- ഓർഡിനേറ്റർ എം. ജയപ്രകാശ്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ.പി. നളിനി, സ്റ്റാഫ് സെക്രട്ടറി പി. ഇന്ദിര, പിടിഎ പ്രസിഡന്റ് കെ.എ. സുൽഫിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ക്രിസ്മസ് ആഘോഷവും നടത്തി.