ചെമ്മണ്ണൂർ- ആനക്കൽ റോഡ് നിർമാണോദ്ഘാടനം
1489326
Monday, December 23, 2024 2:08 AM IST
അഗളി: ചെമ്മണ്ണൂർ - ആനക്കല്ല് - വീട്ടിയൂർ - താവളം റോഡിന്റെ നിർമാണോദ്ഘാടനം വി.കെ. ശ്രീകണ്ഠൻ എംപി താവളത്ത് നിർവഹിച്ചു. റോഡിനോടനുബന്ധിച്ചുള്ള ചെമ്മണ്ണൂർ പാലത്തിന്റെ നിർമാണോദ്ഘാടനം ഉടനുണ്ടാകുമെന്ന് എംപി പറഞ്ഞു. എൻ. ഷംസുദീൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, പിഎംജിഎസ് വൈ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ. നിർമല, ജനപ്രതിനിധികളായ മരുതൻതോതി, സെന്തിൽകുമാർ, എസ്. അല്ലൻ, സുനിൽകുമാർ, എം.സി.ഗാന്ധി, ബിന്ദു മജു, എം. ദീപ, പിഎംജിഎസ് വൈ അക്രഡിറ്റഡ് എൻജിനീയർ എ. അനുജിത്ത് എന്നിവർ പ്രസംഗിച്ചു.