നാ​ട്ടി​ക​യി​ൽ പ​ല​ച​ര​ക്കു ക​ട​യി​ൽ മോ​ഷ​ണം
Tuesday, April 30, 2024 7:40 AM IST
തൃ​പ്ര​യാ​ർ: നാ​ട്ടി​ക​യി​ൽ പ​ല​ച​ര​ക്കുക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. നാ​ട്ടി​ക ജു​മാ മ​സ്ജി​ദി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ജീ​ദ് സ്റ്റോ​ഴ്സി​ലാ​ണ് ഇ​ന്നലെ പു​ല​ർ​ച്ചെ മോ​ഷ​ണം ന​ട​ന്ന​ത്. 20,000 രൂ​പ​യും 50 പാ​യ്ക്ക​റ്റ് ബീ​ഡി, സി​ഗ​ര​റ്റ് എ​ന്നി​വ​യും മോ​ഷ​ണം പോ​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു. വ​ല​പ്പാ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം പു​ത്ത​ൻ​പീ​ടി​ക, പെ​രി​ങ്ങോ​ട്ടു​ക​ര ഭാ​ഗ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഒ​രു മാ​സം മു​ന്പ് പ​ഴു​വി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.