ചങ്ങനാശേരി: അതിരൂപത യുവദീപ്തി- എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ ഉത്സവ് (യുവജനോത്സവം) 2കെ24 രണ്ടാം ഘട്ട മത്സരം ഇന്ന് രാവിലെ ഒമ്പതിന് എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അതിരൂപത ഡയറക്ടര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍ ഉദ്ഘാടനം ചെയ്യും.
അതിരൂപത പ്രസിഡന്റ് ജോയല്‍ ജോണ്‍ റോയ് അധ്യക്ഷത വഹിക്കും. കണ്‍വീനര്‍മാരായ ലിന്റാ ജോഷി ജോഷി, അമല ജോസഫ്, അതിരൂപത ജനറല്‍ സെക്രട്ടറി സഞ്ജയ് സതീഷ്, അതിരൂപത ട്രഷറര്‍ ജോസഫ് ജോര്‍ജ് എന്നിവ പ്രസംഗിക്കും. 18 ഫൊറോനകളില്‍നിന്നായി നൂറുകണക്കിന് യുവജനങ്ങള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.