വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​യും മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളും പ്ര​തി​സ​ന്ധി​യി​ൽ
Tuesday, April 23, 2024 6:22 AM IST
കു​മ​ര​കം: ജ​ലാ​ശ​യ​ങ്ങ​ളി​ൽ പോ​ള​തി​ങ്ങി നി​റ​ഞ്ഞ​താേ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യും കാ​യ​ലി​ൽ പ​ണി​യെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളും നേ​രി​ടു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി.

ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്കൊ​പ്പം ജ​ല​യാ​ന​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​യും ത​ട​സ​പ്പെ​ട്ട​തോ​ടെ വി​ദേ​ശ​സ​ഞ്ചാ​രി​ക​ളും അ​ന്യ​സം​സ്ഥാ​ന​ക്കാ​രും ഇ​പ്പോ​ൾ കു​മ​ര​കം, അ​യ്മ​നം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വി​നോ​ദ​യാ​ത്ര​യ്ക്കാ​യി എ​ത്തു​ന്നി​ല്ല. ആ​ഫ്രി​ക്ക​ൻ പാ​യ​ലും ജ​ർ​മ​ൻ പാേ​ള​യും കാ​യ​ൽ ടൂ​റി​സ​ത്തി​ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​ഘാ​ത​മേ​ല്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ലി​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ വേ​ണ്ട​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്കൊ​ന്നും സാ​ധി​ക്കു​ന്നി​ല്ല.

ആ​ഫ്രി​ക്ക​ൻ പാ​യ​ലി​നെ തി​ന്നു ന​ശി​പ്പി​ക്കാ​ൻ ക​ഴി​വു​ള്ള കീ​ട​ങ്ങ​ളെ ക​ണ്ടെ​ത്തി കാ​ർ​ഷി​ക വ​കു​പ്പ് വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തു പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ജ​ർ​മ​ൻ പോ​ള​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഇ​തു​വ​രെ പ്ര​തി​വി​ധി ക​ണ്ടെ​ത്താ​ൻ ശാ​സ്ത്ര​ഞ്ജ​ന്മാ​ർ​ക്കാ​യി​ട്ടി​ല്ല.

ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് നി​ർ​മി​ക്കു​ന്ന​തി​ന് മു​മ്പ് കു​ട്ട​നാ​ട്ടി​ൽ പോ​ള​യും പാ​യ​ലും ഇ​ത്ര​യ്ക്ക് ദോ​ഷം ചെ​യ്തി​രു​ന്നി​ല്ല. ഉ​പ്പു​വെ​ള്ളം ക​യ​റാ​തെ ഇ​രി​പ്പൂ നെ​ൽ​കൃ​ഷി​ക്കാ​യി ത​ണ്ണീ​ർ​മു​ക്ക​ത്ത് നി​ർ​മി​ച്ച ബ​ണ്ട് വ​ർ​ഷ​ങ്ങ​ളാ​യി മാ​ർ​ച്ച് -15ന് ​തു​റ​ക്കു​ന്നി​ല്ല. ഏ​പ്രി​ൽ പ​കു​തി​യോ​ടെ ബ​ണ്ട് തു​റ​ക്കു​മ്പോ​ൾ വേ​ന​ൽ​മ​ഴ​യും തു​ട​ർ​ന്ന് വ​ർ​ഷ​കാ​ല​വും ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ കാ​ര്യ​മാ​യ തോ​തി​ൽ അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റി​ല്ല.

മ​ഴ പെ​യ്തു തു​ട​ങ്ങു​ന്ന​തോ​ടെ പോ​ള അ​തി​വേ​ഗം വ​ള​രു​ക​യും ചെ​യ്യു​ക​യാ​ണ്. ഇ​തി​ന് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം.

പോ​ള​വാ​ര​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് നാ​മ​മാ​ത്ര​മാ​യി വാ​രി​ച്ചും പോ​ളശ​ല്യം ഒ​ഴി​വാ​ക്കാ​നാ​കി​ല്ലെ​ന്ന് ക​ണ്ടു​ക​ഴി​ഞ്ഞു. പോ​ള​യെ ന​ശി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ കാ​യ​ൽ ടൂ​റി​സ​വും ത​ക​രു​ക​യും കാ​യ​ലി​നെ ആ​ശ്ര​യി​ച്ച് മ​ത്സ്യ​ബ​ന്ധ​നം പോ​ലു​ള്ള തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ പ​ട്ടി​ണി​യി​ലാ​കു​ക​യും ചെ​യ്യും.