റോ​ഡ് സൈ​ഡി​ലെ തേ​ക്കി​ൻ ചു​വ​ട്ടി​ൽ​നി​ന്ന് 13 മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി
Friday, May 3, 2024 12:05 AM IST
മു​ണ്ട​ക്ക​യം: ക​രി​നി​ലം-​പ​ഞ്ചി​മ-​കൊ​ട്ടാ​രം​ക​ട റോ​ഡ് സൈ​ഡി​ല്‍​നി​ന്നും മൂ​ര്‍​ഖ​ന്‍ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി. പ​ശ്ചി​മ തേ​ക്കി​ന്‍ കൂ​പ്പ് അ​വ​സാ​നി​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല ആ​രം​ഭി​ക്കു​ന്ന​തി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്തു​നി​ന്നാ​ണ് 13 മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്.

റോ​ഡി​ന്‍റെ വ​ശ​ത്ത് നി​ന്നി​രു​ന്ന തേ​ക്കി​ന്‍റെ ചു​വ​ട്ടി​ലെ പൊ​ത്തി​ൽ​നി​ന്നു മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ൾ ത​ല പു​റ​ത്തേ​ക്ക് ഇ​ട്ടി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ സു​ധീ​ഷ്, റെ​ജി എ​ന്നി​വ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​മ്പി​ന്‍ കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. 13 മൂ​ര്‍​ഖ​ന്‍ കു​ഞ്ഞു​ങ്ങ​ളാ​ണ് മാ​ള​ത്തി​ലു​ണ്ടാ​യ​രു​ന്ന​ത്. പി​ടി​കൂ​ടി​യ പ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടു. എ​ന്നാ​ല്‍, പ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പം കാ​ണേ​ണ്ട വ​ലി​യ മൂ​ര്‍​ഖ​നെ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​ത് മേ​ഖ​ല​യി​ലെ ആ​ളു​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.