ഭാ​ര്യ​യെ ആ​ക്ര​മി​ച്ചു മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍ന്ന ഭ​ര്‍ത്താ​വ് അ​റ​സ്റ്റി​ൽ
Wednesday, May 1, 2024 6:45 AM IST
ചി​ങ്ങ​വ​നം: ഭാ​ര്യ​യെ ആ​ക്ര​മി​ച്ചു മൊ​ബൈ​ല്‍ ഫോ​ണ്‍ ക​വ​ര്‍ന്ന കേ​സി​ല്‍ ഭ​ര്‍ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം വേ​ളൂ​ര്‍ ക​ള​ത്തൂ​ത്ത​റ​മാ​ലി ജി​ബി​ന്‍ ജോ​സ​ഫി​നെ (38)യാ​ണു ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​മാ​യു​ള്ള കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍ന്ന് അ​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന ഭാ​ര്യ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​യാ​ള്‍ ഭാ​ര്യ​യെ​യും ഭാ​ര്യാ​മാ​താ​വി​നെ​യും അ​സ​ഭ്യം പ​റ​യു​ക​യും ഭാ​ര്യ​യെ മ​ര്‍ദി​ക്കു​ക​യും ഇ​രു​വ​രു​ടെ​യും ക​യ്യി​ലി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്ത് ജി​ബി​നെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.