ആ​ന്‍റോ ആ​ന്‍റണി​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണം
Friday, April 19, 2024 11:54 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്കി​ൽ. ച​മ്പ​ക്ക​ര പ​ള്ളി​പ്പ​ടി​യി​ൽ​നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം യു​ഡി​എ​ഫ് കോ​ട്ട​യം ജി​ല്ലാ ക​ൺ​വീ​ന​ർ ഫി​ൽ​സ​ൺ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കി​യ കേ​ന്ദ്ര സം​സ്ഥാ​ന ഭ​ര​ണ​ക​ക്ഷി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​ക്കാ​നു​ള്ള പൂ​ർ​ണ ശ്ര​മ​ത്തി​ലാ​ണെ​ന്ന് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു. ജ​ന​ങ്ങ​ളെ ചേ​ർ​ത്തു​പി​ടി​ച്ച് അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഇ​ന്ത്യ മു​ന്ന​ണി​ക്ക് മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ ജി​ജി അ​ഞ്ജ​നി, സേ​തു, ഷി​ൻ​സ് പീ​റ്റ​ർ, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് സി.​വി. തോ​മ​സു​കു​ട്ടി, മു​സ്‌​ലിം ലീ​ഗ് നേ​താ​വ് അ​ബ്ദു​ൽ ക​രിം മു​സ​ലി​യാ​ർ, നൗ​ഷാ​ദ് ക​രി​മ്പി​ൻ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കൂ​ത്ര​പ്പ​ള്ളി, ക​റു​ക​ച്ചാ​ൽ, പ​ള്ളി​ക്ക​ത്തോ​ട്, എ​രു​മ​ത്ത​ല, കു​റ്റ​ത്തെ​ക്കേ​ൽ, ചി​റ​ക്ക​ട​വ് അ​മ്പ​ലം, പേ​ട്ട ക​വ​ല വ​ഴി കാ​ഞ്ഞി​ര​പ്പ​ള്ളി ടൗ​ണി​ൽ പ​ര്യ​ട​നം സ​മാ​പി​ച്ചു.

തോ​മ​സ് ഐ​സ​ക് അ​ടൂ​രി​ൽ പ​ര്യ​ട​നം ന​ട​ത്തി

പ​ന്ത​ളം: എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. രാ​വി​ലെ പ​ന്ത​ളം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച സ്വീ​ക​ര​ണ​പ​ര്യ​ട​നം കേ​ര​ളാ കോ​ൺ​ഗ്ര​സ്-​ബി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജി. പ്രേം​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ള്ളി​ക്ക​ൽ, ക​ട​മ്പ​നാ​ട്, ഏ​റ​ത്ത്, ഏ​ഴം​കു​ളം, അ​ടൂ​ർ ന​ഗ​ര​സ​ഭ, കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം ഐ​ക്കാ​ട് ഗാ​ന്ധി​സ്മാ​ര​ക​ത്തി​ൽ സ​മാ​പി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ചി​റ്റ​യം ഗോ​പ​കു​മാ​ർ, പി.​ബി. ഹ​ർ​ഷ​കു​മാ​ർ, ടി.​ഡി. ബൈ​ജു, ഡി. ​സ​ജി, മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, ആ​ർ. ജ്യോ​തി​കു​മാ​ർ, എ.​എ​ൻ. സ​ലിം, എ​സ്. മ​നോ​ജ്, വ​ർ​ഗീ​സ് പേ​ര​യി​ൽ ല​സി​താ ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഐ​സ​ക് ഇ​ന്ന് റാ​ന്നി​യി​ൽ

പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​തോ​മ​സ് ഐ​സ​ക് ഇ​ന്ന് റാ​ന്നി മ​ണ്ഡ​ല​ത്തി​ൽ സ്വീ​ക​ര​ണ പ​ര്യ​ട​നം ന​ട​ത്തും. രാ​വി​ലെ എ​ട്ടി​ന് ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്തി​ലെ ച​ണ്ണ​മാ​ങ്ക​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി, റാ​ന്നി, വ​ട​ശേ​രി​ക്ക​ര, പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി വൈ​കു​ന്നേ​രം മ​ണി​യാ​റി​ൽ സ​മാ​പി​ക്കും.

അ​നി​ൽ ആ​ന്‍റ​ണി​ക്ക്
മ​ല​യോ​ര മേ​ഖ​ല​യി​ൽ സ്വീ​ക​ര​ണം

സീ​ത​ത്തോ​ട്: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ കെ. ​ആ​ന്‍റ​ണി​ക്ക് ചി​റ്റാ​ർ, സീ​ത​ത്തോ​ട് മേ​ഖ​ല​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. രാ​വി​ലെ ആ​ങ്ങ​മൂ​ഴി​യി​ൽ​നി​ന്നാ​രം​ഭി​ച്ച സ്വീ​ക​ര​ണ പ​ര്യ​ട​നം ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സീ​ത​ത്തോ​ട്, വ​യ്യാ​റ്റു​പു​ഴ, ത​ണ്ണി​ത്തോ​ട്, തേ​ക്കു​തതോട്, എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ഉ​ച്ച​ക​ഴി​ഞ്ഞ് വെ​ട്ടൂ​ർ, മ​ല​യാ​ല​പ്പു​ഴ, മേ​ക്കൊ​ഴൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ന​ലെ സ്വീ​ക​ര​ണം ല​ഭി​ച്ചു. സ്വീ​ക​ര​ണ പ​ര്യ​ട​നം ഇ​ന്ന് അ​യി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ പാ​ടി​മ​ണ്ണി​ൽ നി​ന്നാ​രം​ഭി​ക്കും. കോ​ട്ടാ​ങ്ങ​ൽ, കൊ​റ്റ​നാ​ട്, എ​ഴു​മ​റ്റൂ​ർ, അ​യി​രൂ​ർ, ചെ​റു​കോ​ൽ, അ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ പു​ല്ലൂ​പ്ര​ത്ത് സ​മാ​പി​ക്കും.