ക​വ​ര്‍ച്ചാ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, April 19, 2024 6:36 AM IST
ച​ങ്ങ​നാ​ശേ​രി: യു​വാ​വി​ന്‍റെ കൈ​യി​ല്‍നി​ന്നു പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും വാ​ച്ചും ക​വ​ര്‍ച്ച ചെ​യ്ത കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ന​ച്ചി​ക്കാ​ട് വെ​ള്ളു​ത്തു​രു​ത്തി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വാ​ക​ത്താ​നം പാ​ല​ച്ചു​വ​ട് ഭാ​ഗ​ത്ത് ക​ടു​വാ​ക്കു​ഴി സ​രു​ണ്‍ സ​ലി (37), വാ​ഴ​പ്പ​ള്ളി ഭാ​ഗ​ത്ത് പ​റാ​ച്ചേ​രി ജി​ത്തു​മോ​ന്‍ (ലി​റ്റി​ല്‍-19) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​രു​വ​രും ചേ​ര്‍ന്ന് ക​ഴി​ഞ്ഞ 13നു ​രാ​ത്രി എ​ട്ടി​ന് ഇ​വ​ര്‍ താ​മ​സി​ച്ചി​രു​ന്ന ച​ങ്ങ​നാ​ശേ​രി​യി​ലെ ഹോ​ട്ട​ലി​ലെ റൂ​മി​നു​സ​മീ​പം എ​ത്തി​യ യു​വാ​വി​നെ മ​ര്‍ദ്ദി​ക്കു​ക​യും ക​ത്രി​ക കാ​ണി​ച്ച് യു​വാ​വി​നെ കൊ​ല്ലു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​വി​ന്‍റെ കൈ​യ്യി​ലു​ണ്ടാ​യി​രു​ന്ന ഐ​ഫോ​ണും വാ​ച്ചും വാ​ങ്ങു​ക​യും കൂ​ടാ​തെ ഫോ​ണി​ലെ ഗൂ​ഗി​ള്‍ പേ ​പാ​സ്‌​വേ​ര്‍ഡ് വാ​ങ്ങി​യ​ശേ​ഷം യു​വാ​വി​ന്‍റെ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് 35,500 രൂ​പ അ​യ​ച്ച് ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​തി​നു​ശേ​ഷം 10 ല​ക്ഷം രൂ​പ ഇ​വ​ര്‍ക്കു ന​ല്‍കി​യി​ല്ലെ​ങ്കി​ല്‍ ഫോ​ണി​ലെ യു​വാ​വി​ന്‍റെ ഫോ​ട്ടോ​ക​ള്‍ മോ​ര്‍ഫ് ചെ​യ്തു സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

സ​രു​ണ്‍ സ​ലി​ക്കെ​തി​രേ വാ​ക​ത്താ​നം സ്റ്റേ​ഷ​നി​ല്‍ ക്രി​മി​ന​ല്‍ക്കേ​സു​ണ്ട്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍ഡ് ചെ​യ്തു.