റബർ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി തുഷാർ വെള്ളാപ്പള്ളി
Friday, April 19, 2024 12:06 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ലെ എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി റ​​ബ​​ര്‍ ബോ​​ര്‍​ഡ് ചെ​​യ​​മാ​​ന്‍ ഡോ. ​​സ​​വാ​​ര്‍ ധ​​നാ​​നി​​യ​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. ഇ​​ന്ന​​ലെ റ​​ബ​​ര്‍ ബോ​​ര്‍​ഡ് ആ​​സ്ഥാ​​ന​​ത്തെ​​ത്തി​​യാ​​ണ് കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ത്.

ബി​​ഡി​​ജെ​​എ​​സ് നേ​​താ​​ക്ക​​ളാ​​യ എ.​​ജി. ത​​ങ്ക​​പ്പ​​ന്‍, ത​​മ്പി മേ​​ട്ടു​​ത​​റ, അ​​നി​​രു​​ദ്ധ് കാ​​ര്‍​ത്തി​​കേ​​യ​​ന്‍, സ​​ന്ദീ​​പ് പ​​ച്ച​​യി​​ല്‍ എ​​ന്നി​​വ​​രും ഒ​​രു മ​​ണി​​ക്കൂ​​ര്‍ നീ​​ണ്ടു​നി​​ന്ന കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ പ​​ങ്കെ​​ടു​​ത്തു. ഇ​​ന്ന​​ലെ രാ​​വി​​ലെ വൈ​​ക്ക​​ത്തി​​ന്‍റെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ണ്ഡ​​ല​​ത്തി​​ലു​​മാ​​യി​​രു​​ന്നു തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി​യു​ടെ പ​​ര്യ​​ട​​നം.

ജെ.​പി.​ ന​ഡ്ഡ ഇ​ന്ന് കോ​ട്ട​യ​ത്ത്

കോ​​ട്ട​​യം: കോ​​ട്ട​​യം പാ​​ര്‍​ല​​മെ​​ന്‍റ് മ​​ണ്ഡ​​ലം എ​​ന്‍​ഡി​​എ സ്ഥാ​​നാ​​ര്‍​ഥി തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി​​യു​​ടെ പ്ര​​ചാ​​ര​​ണാ​​ര്‍​ഥം ബി​​ജെ​​പി ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ന്‍ ജെ.​​പി.​ ന​​ഡ്ഡ ഇ​​ന്ന് കോ​​ട്ട​​യ​​ത്തെ​​ത്തും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.20ന് ​​കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍ ഹെ​​ലി​​കോ​​പ്റ്റ​​റി​​ല്‍ ഇ​​റ​​ങ്ങി ക​​ള​​ക്‌​ട​​റേ​​റ്റ് ജം​​ഗ്ഷ​​നി​​ല്‍നി​​ന്നും സ്ഥാ​​നാ​​ര്‍​ഥി തു​​ഷാ​​ര്‍ വെ​​ള്ളാ​​പ്പ​​ള്ളി​​ക്കൊ​​പ്പം ഗാ​​ന്ധി​​സ്‌​​ക്വ​​യ​​ര്‍ വ​​രെ റോ​​ഡ്‌​​ഷോ ന​​ട​​ത്തും. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ റോ​​ഡ് ഷോ​​യി​​ല്‍ അ​​ണി ചേ​​രും.