മ​ണി​മ​ല​യി​ല്‍ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ഒ​രു കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ ര​ണ്ട​പ​ക​ടം
Thursday, April 18, 2024 11:33 PM IST
മ​ണി​മ​ല: പു​ന​ലൂ​ര്‍-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ല്‍ മി​നി​റ്റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ല്‍ ഒ​രു കി​ലോ​മീ​റ്റ​റി​നു​ള്ളി​ല്‍ ര​ണ്ട് അ​പ​ക​ട​ങ്ങ​ൾ. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് പൊ​ന്തം​പു​ഴ​യ്ക്കും ക​റി​ക്കാ​ട്ടൂ​റി​നും ഇ​ട​യി​ലാ​ണ് അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്ന​ത്. പൊ​ന്ത​ൻ​പു​ഴ​യി​ൽ ഒ​രു ബ​ജി​ക്ക​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ച് ക​യ​റി. കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വ​രു​ന്ന​തു​ക​ണ്ട് ചാ​യ കു​ടി​ച്ചു​കൊ​ണ്ടു​നി​ന്ന​വ​രും ക​ട ഉ​ട​മ​യും ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​കു​ക​യാ​യി​രുന്നു.

ഇ​തി​നു​ശേ​ഷം ഒ​രു കി​ലോ​മീ​റ്റ​ര്‍ മാ​റി എ​രു​മേ​ലി​യി​ല്‍​നി​ന്നു വ​ന്ന ഇ​ന്നോ​വ കാ​ര്‍ ആ​ഞ്ഞി​ലി​മൂ​ട്ടി​ലെ ആ​ശ്ര​യ ഭ​വ​​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള കോ​ണ്‍​ക്രീ​റ്റി​ല്‍ ഇ​ടി​ച്ചു ത​ക​ര്‍​ന്നു. ഡ്രൈ​വ​റെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ലുണ്ടാ​യി​രു​ന്ന മ​റ്റാ​ര്‍​ക്കും പ​രി​ക്കി​ല്ല.