പോ​ക്‌​സോ കേ​സി​ല്‍ എ​ട്ടു​ വ​ര്‍​ഷം ക​ഠി​ന​ത​ട​വും 35,000 രൂ​പ പി​ഴ​യും
Sunday, September 29, 2024 3:07 AM IST
പ​ത്ത​നം​തി​ട്ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു​നേ​രേ വീ​ട്ടി​ല്‍ ക​യ​റി ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കേ​സി​ല്‍ അ​മ്പ​ത്ത​ഞ്ചു​കാ​ര​ന് എ​ട്ടു വ​ര്‍​ഷം ക​ഠി​ന​ത​ട​വും 35000 രൂ​പ പി​ഴ​യും വി​ധി​ച്ച് പ​ത്ത​നം​തി​ട്ട അ​തി​വേ​ഗ​ സ്‌​പെ​ഷ​ല്‍ കോ​ട​തി. കോ​യി​പ്രം പു​ളി​ഞ്ചാ​ണി​ക്ക​ല്‍ തെ​ക്കേ​ല്‍ വീ​ട്ടി​ല്‍ ത​ങ്ക​ച്ച​നെ (55)യാ​ണ് ജ​ഡ്ജി ഡോ​ണി തോ​മ​സ് വ​ര്‍​ഗീ​സ് ശി​ക്ഷി​ച്ച​ത്.

2021 ഓ​ഗ​സ്റ്റ് 21 നാ​ണ് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച​ക​യ​റി ഹാ​ളി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​ക്ക് നേ​രേ ഇ​യാ​ള്‍ ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും, അ​തി​ന്‍റെ ഫോ​ട്ടോ​യും വീ​ഡി​യോ​യും എ​ടു​ക്കാ​ന്‍ കു​ട്ടി​യെ നി​ര്‍​ബ​ന്ധി​ക്കു​ക​യും ചെ​യ്ത​ത്.


കു​ട്ടി​യു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ മാ​താ​പി​താ​ക്ക​ള്‍ ഇ​യാ​ളോ​ട് വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​പ്പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​സ​ഭ്യം വി​ളി​ച്ചു​കൊ​ണ്ട് വീ​ണ്ടും ന​ഗ്‌​ന​താ​പ്ര​ദ​ര്‍​ശ​നം ന​ട​ത്തി. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​വും, പോ​ക്‌​സോ നി​യ​മ​ത്തി​ലെ വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളി​ലു​മാ​യി പ്ര​ത്യേ​ക​മാ​യാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ എ​ട്ട് ആ​ഴ്ച കൂ​ടി അ​ധി​ക ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ജ​യ്‌​സ​ണ്‍ മാ​ത്യൂ​സ് ഹാ​ജ​രാ​യി.