കൊല്ലം: ഇ​ത്ത​വ​ണ ശി​ശു​ദി​ന റാ​ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രു​ചി​യൂ​റു​ന്ന നാ​ട​ന്‍ വി​ഭ​വ​ങ്ങ​ള്‍ ന​ല്‍​കും. മ​ര​ച്ചീ​നി, കാ​ച്ചി​ല്‍, ചേ​മ്പ്, നാ​ട​ന്‍ പ​ഴം, ഏ​ത്ത​ക്ക, തെ​ര​ളി​യ​പ്പം, ഇ​ല​യ​പ്പം, അ​വി​ല്‍ കു​തി​ര്‍​ത്ത​ത്, ക​രി​പ്പ​ട്ടി​ക്കാ​പ്പി തു​ട​ങ്ങി​യ​വ​യാ​ണ് ന​ല്‍​കു​ക. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ലം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​ണ് ഈ ​വി​ഭ​വ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍ .ദേ​വി​ദാ​സ് പ​റ​ഞ്ഞു.

ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി അ​ഡ്വ. ഡി. ​ഷൈ​ന്‍​ദേ​വ്, ട്ര​ഷ​റ​ര്‍ എ​ന്‍. അ​ജി​ത് പ്ര​സാ​ദ് എ​ന്നി​വ​ര്‍ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് കു​മാ​റി​ല്‍ നി​ന്ന് വി​ഭ​വ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

നാ​ട​ന്‍ ആ​ഹാ​ര​ശീ​ലം പ്രോ​ത്സ​ഹി​പ്പി​ക്കു​ന്ന​തി​ന് ശി​ശു​ക്ഷേ​മ സ​മി​തി നി​ര​വ​ധി കാ​മ്പ​യി​നു​ക​ള്‍ ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്നു​വെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി അ​ഡ്വ. ഡി. ​ഷൈ​ന്‍​ദേ​വ് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ണ്‍​ക്ലേ​വും ജി​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കും.

ആ​ന​പ്പാ​പ്പാന്മാ​ര്‍​ക്ക് പ​രി​ശീ​ല​നം

കൊല്ലം: ജി​ല്ല​യി​ലെ ആ​ന​പ്പാ​പ്പാന്മാര്‍​ക്ക് 16ന് ​കൊ​ട്ടി​യം ലൈ​വ് സ്റ്റോ​ക്ക് മാ​നേ​ജ്‌​മെ​ന്‍റ്ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ ഏ​ക​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും. ജി​ല്ല​യി​ലെ എ​ല്ലാ ആ​ന​പ്പാ​പ്പാന്മാ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​സി. ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0474- 2748976.