ദ്വിതീയ കൃഷിരീതികള്‍ക്ക് പ്രാധാന്യം നല്‍കണം: മന്ത്രി പി. പ്രസാദ്
1479026
Thursday, November 14, 2024 6:17 AM IST
ജില്ലയിലെ ആദ്യത്തെ കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പ് തുറന്നു
കൊല്ലം: പരമ്പരാഗത കാര്ഷികപ്രവര്ത്തനങ്ങളില് നിന്ന് വ്യത്യസ്തമായി ദ്വീതിയ കൃഷിരീതികള്‍ക്ക് പ്രാധാന്യം നല്കി കര്‍ഷകര്‍ക്ക് വിപണിയും വരുമാനവും ഉറപ്പാക്കണമെന്ന് മന്ത്രി പി. പ്രസാദ്.
കൊല്ലം ഹൈസ്കൂള്‍ ജംഗ്ഷനിലെ ഉളിയക്കോവില്‍ സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വിവിധ കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാനാണ് 'കേരളഗ്രോ' എന്ന പേരില്‍ ബ്രാന്‍ഡിംഗ് സംവിധാനം നടപ്പാക്കിയതെന്ന് മന്ത്രി പറഞ്ഞു.
എം. മുകേഷ് എംഎല്‍എ അധ്യക്ഷനായി. മേയര്‍ പ്രസന്ന ഏണസ്റ്റ് ആദ്യവില്പന നടത്തി.
ഉളിയക്കോവില്‍ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വി. രാജേന്ദ്രബാബു, കൃഷി ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, കേരള ബാങ്ക് ഡയറക്ടര്‍ അഡ്വ. ജി. ലാലു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. രാജേഷ്കുമാര്‍,
സഹകരണസംഘം ജോ. രജിസ്ട്രാര്‍ എം. അബ്ദുള്‍ ഹലീം, ആത്മ പ്രൊജക്ട് ഡയറക്ടര്‍ എസ്. ഗീത, എ.കെ. ഹഫീസ്, എച്ച്. ബെയ്സില്‍ ലാല്‍, അഡ്വ. എ. രാജീവ്, ബോര്‍ഡ് അംഗങ്ങള്‍, ഉളിയക്കോവില്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി കെ.കെ. ശാന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.