പുനര്‍ജീവനം പദ്ധതി; പരിശീലനം സംഘടിപ്പിച്ചു
1478509
Tuesday, November 12, 2024 7:04 AM IST
കൊല്ലം: വനിതാ കര്‍ഷകര്‍ക്കുള്ള ഏകദിന മൂല്യ വര്‍ധിത ഉത്പന്ന നിര്‍മാണ പരിശീലന പരിപാടി തെന്മല എസ്ആര്‍ പാലസില്‍ നടത്തി. ജില്ലയിലെ കുടുംബശ്രീ മിഷന്റേയും സംസ്ഥാന മിഷന്റേയും ആഭിമുഖ്യത്തില്‍ ഫാം ലൈവിലിഹുഡ് പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നൽകിയത്.
ചേമ്പ്, മരച്ചീനി, മധുരകിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നവര്‍ക്ക് സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെയുള്ള വിദഗ്ധ പരിശീലനം ലഭ്യമാക്കി. ജില്ലയില്‍ നിന്ന് 85 വനിതാ കര്‍ഷകര്‍ പങ്കെടുത്തു. കിഴങ്ങ് വര്‍ഗ് വിളകളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള പരിശീലനം നല്കി.
കാര്‍ഷിക മേഖലയിലെ ഉപജീവനം ഉറപ്പുവരുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് കുടുംബശ്രീ ഫാം ലൈവ് ലി ഹുഡ് പദ്ധതിയായ പുനര്‍ജീവനം പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ഹാരിസ് മുഹമ്മദ്, സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ്, ഡോ. എം. എസ്. സജീവ് തെന്മല സിഡിഎസ് ചെയര്‍പേഴ്സണ്‍ വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.