കൊ​ല്ലം: ജ​ല​ജ​ന്യ​രോ​ഗ​മാ​യ മ​ഞ്ഞ​പ്പി​ത്ത​ത്തി​നെ​തി​രേ (ഹെ​പ്പ​റ്റൈ​റ്റി​സ് എ) ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. രോ​ഗാ​ണു ശ​രീ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച് 15 മു​ത​ല്‍ 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. പ​നി ത​ല​വേ​ദ​ന, വി​ശ​പ്പി​ല്ലാ​യ്മ, ഛര്‍​ദി, ക്ഷീ​ണം, മൂ​ത്രം മ​ഞ്ഞ​നി​റ​ത്തി​ല്‍ കാ​ണ​പ്പെ​ടു​ക, ക​ണ്ണു​ക​ളി​ല്‍ മ​ഞ്ഞ​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍.

തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക. തി​ള​പ്പി​ച്ച വെ​ള്ള​വും പ​ച്ച​വെ​ള്ള​വും കൂ​ട്ടി ക​ല​ര്‍​ത്ത​രു​ത്. വി​വാ​ഹ സ​ത്കാ​ര​ങ്ങ​ള്‍ പോ​ലു​ള്ള സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ വെ​ല്‍​ക്കം ഡ്രി​ങ്ക് ന​ല്‍​കു​ന്ന​തും കു​ടി​ക്കു​ന്ന​തും ഒ​ഴി​വാ​ക്കു​ക. ഇ​വ തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്ക​ണം.

കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ അ​യ​യ്ക്കു​മ്പോ​ഴും ജോ​ലി​ക്ക് പോ​കു​മ്പോ​ഴും തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം കൂ​ടെ ക​രു​ത​ണം. ടാ​ങ്കു​ക​ളി​ല്‍ സം​ഭ​രി​ക്കു​ന്ന വെ​ള്ളം, വീ​ടു​ക​ളി​ലെ കി​ണ​ര്‍ എ​ന്നി​വ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ക്ലോ​റി​നേ​റ്റ് ചെ​യ്യു​ക.

ക്ലോ​റി​നേ​റ്റ് ചെ​യ്ത ജ​ല​മാ​ണെ​ങ്കി​ലും ന​ന്നാ​യി തി​ള​പ്പി​ച്ച ശേ​ഷം മാ​ത്രം കു​ടി​ക്കു​ക. ആ​ര്‍​ഒ പ്ലാ​ന്‍റ് ഫി​ല്‍​റ്റ​റു​ക​ളി​ലെ വെ​ള്ളം, പൊ​തു​വി​ത​ര​ണ ശൃം​ഖ​ല, വ​ഴി ല​ഭി​ക്കു​ന്ന വെ​ള്ളം, മി​ന​റ​ല്‍ വാ​ട്ട​ര്‍ എ​ന്നി​വ​യും തി​ള​പ്പി​ച്ച ശേ​ഷം മാ​ത്രം കു​ടി​ക്കു​ക.

ക്ലോ​റി​നേ​ഷ​ന്‍ ചെ​യ്യാ​ത്ത വെ​ള്ളം പാ​ച​ക​ത്തി​നോ, പാ​ത്ര​ങ്ങ​ള്‍ ക​ഴു​കു​ന്ന​തി​നോ, വാ​യ ക​ഴു​കു​വാ​നോ ഉ​പ​യോ​ഗി​ക്ക​രു​ത്. ആ​ഹാ​ര സാ​ധ​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് മു​ന്‍​പും ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ന്‍​പും ശു​ചി​മു​റി ഉ​പ​യോ​ഗി​ച്ച ശേ​ഷ​വും കൈ​ക​ള്‍ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. പ​ഴ​കി​യ​തും, ഈ​ച്ച ക​യ​റു​ന്ന ത​ര​ത്തി​ല്‍ തു​റ​ന്നു വ​ച്ചി​രി​ക്കു​ന്ന ആ​ഹാ​ര സാ​ധ​ന​ങ്ങ​ൾ ക​ഴി​ക്ക​രു​ത്.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ സ​ര്‍​ക്കാ​ര്‍ ആ​രോ​ഗ്യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്ക​ണം. കൃ​ത്യ​മാ​യ ചി​കി​ത്സ​യെ​ടു​ത്തി​ലെ​ങ്കി​ല്‍ ക​ര​ളി​നെ ബാ​ധി​ച്ച് ഗു​രു​ത​ര​മാ​യ സ​ങ്കീ​ര്‍​ണ​ത​ക​ള്‍ ഉ​ണ്ടാ​കു​ക​യും മ​ര​ണ കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​മെ​ന്നും ഡി​എം​ഒ അ​റി​യി​ച്ചു.