കൊ​ല്ലം: ഡോ. ​വ​ന്ദ​ന​ദാ​സ് വ​ധ​ക്കേ​സി​ൽ പ്ര​തി സ​ന്ദീ​പി​ന്‍റെ മാ​ന​സി​ക​നി​ല പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് 27 ലേ​ക്ക് മാ​റ്റി. സു​പ്രീം ​കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ജാ​മ്യ​ഹ​ര്‍​ജി​യി​ലെ പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് മാ​ന​സി​ക​നി​ല പ​രി​ശോ​ധി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലോ, സു​പ്രീം​കോ​ട​തി​യി​ലോ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ല.

ഇ​തേ​തു​ട​ര്‍​ന്ന് കേ​സി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ നീ​ണ്ടു പോ​കു​ക​യാ​ണ്. ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ്ര​തി​ഭാ​ഗം പ്ര​ധാ​ന​മാ​യി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത് സ​ന്ദീ​പി​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് ഹാ​ജ​രാ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ശി​പാ​ര്‍​ശ പ്ര​കാ​രം ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​ക ബോ​ര്‍​ഡ് ത​യാ​റാ​ക്ക​ണം. ഇ​വ​ര്‍ ജ​യി​ലി​ലെ​ത്തി സ​ന്ദീ​പി​നെ പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് സു​പ്രീം​കോ​ട​തി​യി​ലും കൊ​ല്ലം അ​ഡി​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലും സ​മ​ര്‍​പ്പി​ക്ക​ണം.

അ​തി​നു​ശേ​ഷം സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ന്‍ പ്ര​കാ​ര​മാ​യി​രി​ക്കും കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ തു​ട​രു​ക. വ​ന്ദ​ന​ദാ​സ് കൊ​ല്ല​പ്പെ​ട്ട​ശേ​ഷം സ​ന്ദീ​പി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സ​മ​യ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മാ​ന​സി​ക​നി​ല​യി​ല്‍ കു​ഴ​പ്പ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 30 ന് ​കേ​സി​ല്‍ സാ​ക്ഷി വി​സ്താ​രം ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് പ്ര​തി​ഭാ​ഗം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തോ​ടെ കേ​സി​ന്‍റെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ വൈ​കു​ക​യാ​യി​രു​ന്നു.
കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. പ്ര​താ​പ് ജി. ​പ​ടി​ക്ക​ലി​നോ​ടൊ​പ്പം അ​ഭി​ഭാ​ഷ​ക​രാ​യ ശ്രീ​ദേ​വി പ്ര​താ​പ്, ശി​ല്പ ശി​വ​ന്‍, ഹ​രീ​ഷ് കാ​ട്ടൂ​ര്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.