സാംബശിവന് ഗ്രാമോത്സവം ശതാബ്ദി സമ്മേളനം തുടങ്ങി
1478507
Tuesday, November 12, 2024 7:04 AM IST
ചവറ: വി. സാംബശിവന് ഫൗണ്ടേഷന്, കേരള സാംസ്കാരിക വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാംബശിവന് ഗ്രാമോത്സവം ശതാബ്ദി സമ്മേളനം ഉദ്ഘാടനം നടന്നു.
സാംബശിവന് സ്മാരകത്തില്‍ നടന്ന പരിപാടി ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി. ജഗതി രാജ് ഉദ്ഘാടനം ചെയ്തു.
നിരക്ഷരകര്ക്കും അഭ്യസ്ത വിദ്യനും ഒരു പോലെ ലോക ക്ലാസിക്കുകള്‍ കഥാപ്രസംഗത്തിലൂടെ പകര്‍ന്ന് നൽകിയ കലാ മാന്ത്രികൻ ആയിരുന്നു വി. സാംബശിവനെന്ന് അദ്ദേഹം അഭ്രിപ്രായപ്പെട്ടു.
എന്‍. രതീന്ദ്രന്‍ അധ്യക്ഷനായി. പ്രഫ.വസന്തകുമാര്‍ സാംബശിവന്, ബി.കെ. വിനോദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് വി. സുബ്രമണ്യന്‍, പി.ബി. മംഗളാനന്ദന്‍, നീലാംബരന്‍, തെക്കുംഭാഗം വിശ്വംഭരന്, ജി. ഷന്മുഖന്, ജി. വിദ്യാസാഗരന് എന്നിവരെ ആദരിച്ചു.
കവിരയരങ്ങും സംഘടിപ്പിച്ചു. 13-ന് വൈകുന്നേരം 3.30-ന് കഥാപ്രസംഗശതാബ്ദി സമാപന സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും.