പാ​രി​പ്പ​ള്ളി: സം​സ്കാ​ര​യു​ടെ 16-ാമ​ത് പ്ര​ഫ​ഷ​ണ​ൽ നാ​ട​ക മ​ത്സ​ര​ത്തി​ന് പാ​രി​പ്പ​ള്ളി​യി​ൽ തി​ര​ശീ​ല ഉ​യ​ർ​ന്നു. പാ​രി​പ്പ​ള്ളി കൊ​ടി​മൂ​ട്ടി​ൽ റോ​ഡി​ലെ എ​സ്. പ്ര​ശോ​ഭ​ൻ​സ്മാ​ര​ക സം​സ്കാ​ര ഹാ​ളി​ലെ ക​വി​യൂ​ർ പൊ​ന്ന​മ്മ ന​ഗ​റി​ലാ​ണ് നാ​ട​ക​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. ന​ട​ൻ വി.​ആ​ർ. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി. ​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
സം​സ്കാ​ര പ്ര​സി​ഡ​ന്‍റ് ബി. ​ജ​യ​കു​മാ​ർ, സെ​ക്ര​ട്ട​റി എ​സ്. അ​ജി​ത്കു​മാ​ർ, വി. ​അ​ജ​യ​കു​മാ​ർ, ഡി. ​ര​ഞ്ച​ൻ, പ്ര​ഫ. വി.​എ​സ്. ലീ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗ്യാ​ല​പ് പോ​ളി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മി​ക​ച്ച നാ​ട​കം, ര​ച​യി​താ​വ്, സം​വി​ധാ​യ​ക​ൻ, ന​ട​ൻ, ന​ടി, ഹാ​സ്യ ന​ട​ൻ തു​ട​ങ്ങി​യ​വ​ർ​ക്ക് ഒ​ന്നും ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് കോ​ഴി​ക്കോ​ട് രം​ഗ​ഭാ​ഷ​യു​ടെ മി​ഠാ​യി തെ​രു​വ് നാ​ട​കം അ​ര​ങ്ങേ​റും.
സം​സ്കാ​ര സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​കി​ത്സാ ധ​ന​സ​ഹാ​യ​മാ​യി 5000 രൂ​പ വീ​തം അ​ഞ്ചു പേ​ർ​ക്ക് ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.