ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി
Saturday, April 27, 2024 10:32 PM IST
പു​ന​ലൂ​ർ: നി​ർ​ത്തി​യി​ട്ടി​രു​ന്ന കെ​എ​സ്ആ​ർടി​സി ബ​സി​ൽ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന​ലൂ​ർ ഡി​പ്പോ​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​യി​രു​ന്നു സം​ഭ​വം. പാ​തി​രി​ക്ക​ൽ മു​രു​പ്പേ​ൽ പു​ത്ത​ൻ വീ​ട്ടി​ൽ പ്ര​സാ​ദി (52)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പു​ന​ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​നി​ലെ ഒ​രു ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​സാ​ദ്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. മൃ​ത​ദേ​ഹം പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി ഇ​യാ​ൾ ഒ​റ്റ​യ്ക്കു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​ക​ൾ: രേ​ഷ്മ.