ചവറ: കെഎംഎംഎൽ ജീവനക്കാരനും കെഎംഎംഎൽ എസ് റ്റിയു യൂണിയൻ ജനറൽ സെക്രട്ടറിയുമായ സംഗീത് സാലിയുടെ നിര്യാണത്തിൽ സംയുക്ത ട്രേഡ് യൂണിയൻ അനുശോചന യോഗം സംഘടിപ്പിച്ചു.
കമ്പനി പടിയ്ക്കൽ നടന്ന യോഗത്തിൽ എസ് റ്റി യു വർക്കിംഗ് പ്രസിഡന്റ് ശ്യാം സുന്ദർ അധ്യക്ഷനായി. എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. റഹ്മത്തുള്ള, സംസ്ഥാന ട്രഷറർ മുഹമ്മദ് അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരിൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി സുധീഷ് കുമാർ, സിപി എം ഏരിയ സെക്രട്ടറി ആർ. രവീന്ദ്രൻ, യുഡിഎഫ് ചവറ നിയോജകമണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, കെ ജി വിശ്വംഭരൻ, കിണറുവിള സലാഹുദീൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ വി.സി രതീഷ്കുമാർ, ശ്രീജിത്ത്, മനോജ് മോൻ, സന്തോഷ് ഇടയിലമുറി, താഷ്കന്റ് കാട്ടുശേരി, ഗോപകുമാർ, എ. നഹാസ്, രഘുനാഥ്, സനിൽ വടക്കുംതല, രതീഷ് കുമാർ, അബ്ദുൽ മജീദ്, അനീഷ് കുമാർ, ബിന്ദു, എന്നിവർ പ്രസംഗിച്ചു.